മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ വ്യാജ പ്രചാരണം,14 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

വയനാട്ടിലെ മുണ്ടക്കൈയില്‍ സംഭവിച്ച മഹാദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ദുരിതബാധിതരിലേക്ക് സഹായങ്ങളെത്തിക്കുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കണമെന്ന അഭ്യര്‍ത്ഥനക്കെതിരെ വ്യാജ പ്രചരണം നടത്തിയതിനെതിരെ സംസ്ഥാന വ്യാപകമായി കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

14 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരം സിറ്റിയില്‍ നാല്, പാലക്കാട് രണ്ട്, കൊല്ലം സിറ്റി, എറണാകുളം റൂറല്‍, തൃശ്ശൂര്‍ സിറ്റി, മലപ്പുറം, വയനാട്, തിരുവനന്തപുരം റൂറല്‍ എന്നിവിടങ്ങളില്‍ ഓരോ കേസ് വീതമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഇത്തരത്തില്‍ പ്രചാരണം നടത്തിയ 194 പോസ്റ്റുകളാണ് സമൂഹ മാധ്യമങ്ങളില്‍ നിന്ന് കണ്ടെത്തിയത്. അത് നീക്കം ചെയ്യുന്നതിന് അതത് സാമൂഹിക മാധ്യമങ്ങള്‍ക്ക് നിയമ പ്രകാരം നോട്ടീസ് നല്‍കിയതായി പൊലീസ് പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെയുള്ള വ്യാജപ്രചരണങ്ങള്‍ നിരീക്ഷിക്കുന്നതിനായി പൊലീസ് അറിയിച്ചു. ഇത്തരത്തിലുള്ള പോസ്റ്റുകള്‍ നിര്‍മ്മിക്കുന്നവര്‍ക്കും ഷെയര്‍ ചെയ്യുന്നവര്‍ക്കുമെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *