മോശം കാലാവസ്ഥ ; രാഹുല്‍ഗാന്ധിയുടേയും പ്രിയങ്കയുടേയും വയനാട് യാത്ര മാറ്റിവച്ചു

വയനാട്ടിലെ ദുരന്തത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് വയനാട്ടിലെത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇരുവരും യാത്ര മാറ്റിവച്ചു.

സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് ഇരുവരും ഇക്കാര്യം അറിയിച്ചത്.

മൈസൂരിലെ മോശം കാലാവസ്ഥയെ തുടര്‍ന്നാണ് തീരുമാനം. എത്രയും വേഗം വയനാട്ടില്‍ എത്തുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. മോശം കാലാവസ്ഥയെ തുടര്‍ന്ന് ലാന്‍ഡ് ചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന് അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് രാഹുലും പ്രിയങ്കയും സന്ദര്‍ശനം മാറ്റിവച്ചത്. സ്ഥിതിഗതികള്‍ കൃത്യമായി നിരീക്ഷിക്കുകയാണെന്നും തന്റെ മനസ് വയനാട്ടിലെ ജനങ്ങള്‍ക്കൊപ്പമാണെന്നും രാഹുല്‍ അറിയിച്ചു. തന്റെ പ്രാര്‍ത്ഥനകള്‍ വയനാട്ടിലെ ജനങ്ങള്‍ക്കൊപ്പമുണ്ടെന്ന് പ്രിയങ്കാ ഗാന്ധിയും ട്വിറ്ററില്‍ കുറിച്ചു

Leave a Reply

Your email address will not be published. Required fields are marked *