മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം തുടങ്ങി. മൂന്നാം മോദി സര്‍ക്കാരിന്റെ സഖ്യത്തിന് പിന്തുണ നല്കിയ ബീഹാറിനും ആന്ധ്രാപ്രദേശിനും ബജറ്റില്‍ പ്രത്യേക പരിഗണന നല്കി.
മോദി സര്‍ക്കാരിനെ മൂന്നാമതും തെരഞ്ഞെടുത്തതില്‍ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞു കൊണ്ടായിരുന്നു നിര്‍മ്മലാ സീതാരാമന് ബജറ്റവതരണം തുടങ്ങിയത്. ബീഹാറില്‍ വ്യാപകമായി റോഡുകളും വിമാനത്താവളങ്ങളും അനുവദിക്കും. ആന്ധ്രാപ്രദേശിന് പ്രത്യേക ധനപാക്കേജും ബംഗലുരു – ഹൈദരാബാദ് ഇന്‍ഡസ്ട്രിയല്‍ കോറിഡോറും അനുവദിച്ചു.
ഇടക്കാല ബജറ്റില്‍ സ്ത്രീകള്‍, കര്‍ഷകര്‍, പാവപ്പെട്ടവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്ക് പ്രാധാന്യം നല്കി. തൊഴില്‍, മധ്യവര്‍ഗ, ചെറുകിട, ഇടത്തരം മേഖലകള്‍ക്ക് ഈ ബജറ്റില്‍ പ്രാധാന്യം നല്‍കുമെന്നും പറഞ്ഞു. ഒമ്ബത് മേഖലകള്‍ക്കാണ് ബജറ്റില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നതെന്നും പറഞ്ഞു.
രാജ്യത്തിന്റെ സമ്ബദ് വ്യവസ്ഥ സുശക്തമാണെന്നും പണപ്പെരുപ്പം നിയന്ത്രണ വിധേയമാണെന്നും 4 ശതമാനം എന്ന ലക്ഷ്യത്തിലേക്ക് എത്തിയെന്നും പറഞ്ഞു. തൊഴിലില്ലായ്മ പരിഹാരം കാര്‍ഷിക ഗവേഷണത്തിനും പ്രത്യേക പദ്ധതികള്‍ ബജറ്റില്‍ ലക്ഷ്യമിട്ടിട്ടുണ്ടെന്നും നാലുകോടി യുവജനങ്ങളെ ലക്ഷ്യമിട്ട് നൈപുണ്യ വികസനം നടപ്പാക്കുമെന്നും പറഞ്ഞു. 80 കോടി ജനങ്ങള്‍ക്ക് ഗരീബ് കല്യാണ്‍ യോജന പ്രയോജനപ്പെടുന്നു.വിദ്യാഭ്യാസ നൈപുണ്യമേഖലകള്‍ക്ക് 1.48 ലക്ഷം കോടി വകയിരുത്തി. വിദ്യാഭ്യാസ വായ്പ 10 ലക്ഷം വരെയാക്കി.
കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കുന്ന വിളകള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കകുമെന്നും എണ്ണക്കുരുക്കളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ നവീന പദ്ധതി എന്നിവ ഉള്‍പ്പെടെ കാര്‍ഷിക മേഖലയ്ക്ക് 1.52 ലക്ഷം കോടി വകയിരുത്തി.