അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറി സ്ഥാനാര്‍ത്ഥിയും നിലവിലെ പ്രസിഡന്റുമായ ജോ ബൈഡന്‍. പ്രസിഡന്റ് തിരഞ്ഞെടുപ്പിന് നാല് മാസം മാത്രം ബാക്കി നില്‍ക്കെയാണ് തീരുമാനം.
വാര്‍ത്താ കുറിപ്പിലൂടെയായിരുന്നു ബൈഡന്റെ പ്രഖ്യാപനം.
രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് കഴിഞ്ഞ ദിവസം ബൈഡന്‍ അറിയിച്ചിരുന്നു. പ്രസിഡന്റ് മത്സരത്തില്‍ നിന്ന് പിന്മാറാന്‍ ബൈഡന് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു. അമേരിക്കന്‍ ചരിത്രത്തില്‍ തന്നെ ഇതാദ്യമായാണ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി പിന്മാറുന്ന സംഭവം അരങ്ങേറുന്നത്.
ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിത്വത്തില്‍നിന്നാണ് ബൈഡന്‍ പിന്മാറുന്നത്. തീരുമാനം രാജ്യത്തിന്റെയും പാര്‍ട്ടിയുടെയും താല്‍പര്യം മുന്‍നിര്‍ത്തിയെന്നാണ് വിശദീകരണം. ബൈഡന് പകരം നിലവിലെ വൈസ് പ്രസിഡന്റും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ കമലാ ഹാരിസ് എത്തുമെന്ന് സൂചനകളുണ്ട്. ഇന്ത്യന്‍ വംശജയായ കമലാ ഹാരിസിന്റെ പേര് ബൈഡന്‍ നിര്‍ദ്ദേശിച്ചതായാണ് വിവരം.