‘കോണ്‍ഗ്രസിനെയും അണികളെയും വഞ്ചിച്ചു, ടി എന്‍ പ്രതാപന്‍ ആര്‍എസ്‌എസ് ഏജന്റ്’; തൃശ്ശൂരില്‍ പോസ്റ്റര്‍

മുന്‍ എംപി ടി എന്‍ പ്രതാപനെതിരെ ഡിസിസി ഓഫീസിന്റെ മതിലിലും പ്രസ് ക്ലബ് പരിസരത്തും പോസ്റ്റര്‍. പ്രതാപന്‍ കോണ്‍ഗ്രസിനെയും അണികളെയും വഞ്ചിച്ചു, പാര്‍ട്ടിയെ ഒറ്റുകൊടുത്ത ആര്‍എസ്‌എസ് സംഘപരിവാര്‍ ഏജന്റാണ് ടി എന്‍ പ്രതാപന്‍ തുടങ്ങിയ കാര്യങ്ങളാണ് പോസ്റ്ററുകളില്‍ ഉള്ളത്.

തൃശൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പരാജയത്തില്‍ പ്രതാപനെതിരെ അച്ചടക്ക നടപടിയെടുക്കണമെന്നാണ് ആവശ്യം. സേവ് കോണ്‍ഗ്രസ് ഫോറത്തിന്‍റെ പേരിലാണ് പോസ്റ്ററുകള്‍.

പരസ്യപ്രതികരണങ്ങള്‍ നടത്തുന്നതിനും ഡിസിസി മതിലില്‍ പോസ്റ്റര്‍ ഒട്ടിക്കുന്നതിനും നിലവില്‍ വിലക്കുണ്ട്. ഈ വിലക്ക് ലംഘിച്ചാണ് പോസ്റ്ററുകള്‍ പതിപ്പിച്ചിരിക്കുന്നത്. തൃശ്ശൂരിലെ കോണ്‍ഗ്രസിന്റെ തോല്‍വിയില്‍ വി കെ ശ്രീകണ്ഠന്‍ എംപിയുടെ നേതൃത്വത്തില്‍ അന്വേഷണ കമ്മീഷന്‍ സിറ്റിംഗ് നടത്താനിരിക്കെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.

അതേസമയം തൃശൂരിലെ തോല്‍വി പഠിക്കാന്‍ കെ സി ജോസഫ് ഉപസമിതി ഇന്ന് ജില്ലയിലെത്തും. രാവിലെ മുതിര്‍ന്ന നേതാക്കളുമായി ജില്ലയിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും. ഉച്ചയ്ക്ക് ശേഷം ഭാരവാഹികളുടെ പരാതി കേള്‍ക്കും. പ്രവര്‍ത്തകര്‍ക്ക് നേരിട്ട് പരാതി അറിയിക്കാം.

Leave a Reply

Your email address will not be published. Required fields are marked *