സാമ്ബത്തിക പ്രതിസന്ധി പരിഹരിക്കാന്‍ പുതിയ നീക്കവുമായി പാകിസ്ഥാന്‍. ഔഷധ ആവശ്യങ്ങള്‍ക്കായി കഞ്ചാവ് ഉപയോഗം നിയമവിധേയമാക്കുകയും കൃഷി വ്യാപിപ്പിച്ച് ഇറക്കുമതി വര്‍ധിപ്പിക്കാനുമാണ് നീക്കം.
കഴിഞ്ഞ ഫെബ്രുവരിയില്‍, പാകിസ്ഥാന്‍ സര്‍ക്കാര്‍ ഇത് സംബന്ധിച്ച് ഓര്‍ഡിനന്‍സ് പാസാക്കിയിരുന്നു. ഓര്‍ഡിനന്‍സ് പ്രകാരം കഞ്ചാവ് നിയന്ത്രണ നിയന്ത്രണ അതോറിറ്റി (സിസിആര്‍എ) രൂപീകരിക്കുകയും ചെയ്തു. മെഡിക്കല്‍, വ്യാവസായിക ആവശ്യങ്ങള്‍ക്കായി കഞ്ചാവ് കൃഷി, വേര്‍തിരിച്ചെടുക്കല്‍, ശുദ്ധീകരണം, നിര്‍മ്മാണം, വില്‍പ്പന എന്നിവ നിയന്ത്രിക്കുന്നതിനാണ് അതോറിറ്റി രൂപീകരിച്ചത്. അതോറിറ്റിയില്‍ 13 അംഗങ്ങള്‍ ഉള്‍പ്പെടും.
2020ല്‍ ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രിയായിരിക്കെയാണ് ഇത്തരമൊരു അതോറിറ്റി രൂപീകരിക്കാന്‍ ആദ്യം നിര്‍ദേശിച്ചത്.