പുസ്തകങ്ങള്‍ റഫറൻസിനുനല്‍കി വായിച്ച്‌ ഉത്തരമെഴുതാം; സ്‌കൂള്‍ പരീക്ഷകള്‍ പൊളിച്ചെഴുതാൻ വിദ്യാഭ്യാസവകുപ്പ്

സ്കൂള്‍ വിദ്യാഭ്യാസത്തിലെ മൂല്യനിർണയരീതിയും അടിമുടി പരിഷ്കരിക്കാനായി വിദ്യാഭ്യാസവകുപ്പ്. എസ്.എസ്.എല്‍.സി.

എഴുത്തുപരീക്ഷയില്‍ മിനിമം മാർക്ക് നിർബന്ധമാക്കുന്നതിനു പിന്നാലെയാണിത്. ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളിലെ നിരന്തരമൂല്യനിർണയമാണ് (കണ്ടിന്യസ് ഇവാലുവേഷൻ-സി.ഇ.) കാര്യക്ഷമമാക്കുക. എൻ.സി.ഇ.ആർ.ടി. മൂല്യനിർണയത്തിന് നിർദേശിച്ച വിദ്യാർഥികളുടെ സമഗ്രവികാസരേഖ (ഹോളിസ്റ്റിക് പ്രൊഫൈല്‍ കാർഡ്-എച്ച്‌.പി.സി.) കേരളത്തിന് അനുസൃതമായി നടപ്പാക്കും.

പരിഷ്കാരങ്ങള്‍

  • ഓപ്പണ്‍ബുക്ക് പരീക്ഷ- പുസ്തകങ്ങള്‍ റഫറൻസിനുനല്‍കി വായിച്ച്‌ ഉത്തരമെഴുതാം
  • ടേക്ക് ഹോം എക്സാം- ചോദ്യപേപ്പർ വീട്ടില്‍കൊണ്ടുപോയി ഉത്തരമെഴുതാം
  • ഓണ്‍ ഡിമാൻഡ് എക്സാം- ഒന്നിലേറെ പരീക്ഷയെഴുതാൻ അവസരം. അതില്‍ മികച്ചപ്രകടനം നോക്കി വിലയിരുത്തല്‍, കുട്ടി ആവശ്യപ്പെടുന്നമുറയ്ക്ക് പരീക്ഷയെഴുതാൻ അനുവദിക്കും.

തുറന്ന ചോദ്യാവലി

  • വാചാപരീക്ഷ
  • പഠനലക്ഷ്യങ്ങള്‍ അടയാളപ്പെടുത്താൻ നിലവാരസൂചകങ്ങള്‍
  • മൂല്യനിർണയം നിരീക്ഷിക്കാൻ വിദ്യാഭ്യാസ ഉദ്യോഗസ്ഥർ ഉള്‍പ്പെട്ട സമിതി.

ഗ്രേഡിങ്ങും മാറും

ഒന്നുമുതല്‍ എട്ടുവരെയുള്ള ക്ലാസുകളില്‍ ഗ്രേഡിങ് നിർണയരീതിയും മാറും. ഇപ്പോള്‍ 75-100 ശതമാനം മാർക്ക് നോക്കിയാണ് എ ഗ്രേഡ്. ഇതില്‍ താഴെയുള്ള മാർക്ക് കണക്കാക്കി ബി, സി, ഡി, ഇ ഗ്രേഡുകളും നല്‍കും.

എച്ച്‌.പി.സി.

പഠനത്തിനുപുറമെ, കലാ, കായികം തുടങ്ങിയ മേഖലകളിലെയും കുട്ടികളുടെ ശേഷി വിലയിരുത്തും. കുട്ടിയുടെ ഓരോ വികാസഘട്ടവും ക്ലാസ് ടീച്ചർ ഓണ്‍ലൈനായി രേഖപ്പെടുത്തും. ഓരോഘട്ടത്തിലും ആർജിച്ച പഠനലക്ഷ്യവും പാളിച്ചയും രേഖപ്പെടുത്തും.

Leave a Reply

Your email address will not be published. Required fields are marked *