സംസ്ഥാനത്തെ ഐ.എ.എസ്. തലപ്പത്ത് അഴിച്ചുപണി. നാല് ഐ.എ.എസ്. ഉദ്യോഗസ്ഥർക്കാണ് സർക്കാർ പുതിയ ചുമതല നല്‍കിയിട്ടുള്ളത്.
ബിജു പ്രഭാകർ കെ.എസ്.ഇ.ബി. ചെയർമാനാകും. കെ.എസ്.ഇ.ബി. ചെയർമാനായിരുന്ന രാജൻ ഖൊബ്രഗഡെ ആരോഗ്യ വകുപ്പ് സെക്രട്ടറിയായി തിരിച്ചെത്തി.
മുഹമ്മദ് ഹനീഷ് വ്യവസായ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറിയുമാകും. അതേ സമയം ബിജു പ്രഭാകർ നിലവില്‍ വഹിക്കുന്ന ഗതാഗത സെക്രട്ടറി പദവിയില്‍ തുടരും. കെ. വാസുകിയ്ക്ക് നോർക്ക സെക്രട്ടറി സ്ഥാനം കൂടി സർക്കാർ നല്‍കിയിട്ടുണ്ട്. നിലവില്‍ ലേബർ ആൻഡ് സ്കില്‍ ഡവലപ്മെന്റ് സെക്രട്ടറിയാണ്.