രാഷ്ട്രീയ നേട്ടത്തിന് തന്റെ പ്രായമായ ഉമ്മയെ വരെ വലിച്ചിഴച്ചു; വക്കീല്‍ നോട്ടീസില്‍ ഷാഫി പറമ്ബില്‍

കെ കെ ശൈലജയ്ക്കും എല്‍ഡിഎഫിനുമെതിരെ ഗുരുതര ആരോപണങ്ങളടങ്ങിയ വക്കീല്‍ നോട്ടീസയച്ച്‌ വടകര യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്ബില്‍.

‘അശ്ശീല വിഡിയോയും ഫോട്ടോകളും താന്‍ പ്രചരിപ്പിച്ചു എന്നാണ് കെ കെ ശൈലജ പറഞ്ഞത്. ഇതിന്റെ പേരില്‍ ചെയ്യാത്ത കാര്യത്തിന് തനിക്ക് നേരെ സൈബര്‍ ആക്രമണമുണ്ടായി. പ്രായമായ ഉമ്മയെ പോലും വിഷയത്തിലേക്ക് വലിച്ചിഴച്ചു. രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ് ഇതെ’ന്നും നോട്ടീസില്‍ പറയുന്നു. നോട്ടീസ് ലഭിച്ച്‌ 24 മണിക്കൂറിനുള്ളില്‍ വാര്‍ത്ത സമ്മേളനം വിളിച്ച്‌ മാപ്പ് പറയണമെന്നാണ് നോട്ടീസിലെ ആവശ്യം

അതെ സമയം ജനരോഷം മറികടക്കാനാണ് കെ കെ ശൈലജയ്‌ക്കെതിരെ ഷാഫി പറമ്ബില്‍ വക്കീല്‍ നോട്ടീസ് അയച്ചതെന്ന് വടകര എല്‍ ഡി എഫ് മണ്ഡലം കമ്മിറ്റി പറഞ്ഞു. ഷാഫി വിലകുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണ്. ജനങ്ങളുടെ പ്രതിഷേധവും എതിര്‍പ്പും ഇല്ലാതാക്കാന്‍ വക്കീല്‍ നോട്ടിസ് കൊണ്ട് കഴിയില്ലന്നും എല്‍ഡിഎഫ് പറഞ്ഞു. കുടുംബ ഗ്രൂപ്പുകളില്‍ മോര്‍ഫ് ചെയ്ത പടങ്ങള്‍ അയക്കുകയാണെന്നും ഇതിന് പിന്നില്‍ വിഡി സതീശനും ഷാഫി പറമ്ബിലാണെന്നുമുള്ള ആരോപണവുമായി എം വി ഗോവിന്ദന്‍ നേരത്തെ രംഗത്തെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *