കോണ്‍ഗ്രസിനെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഛത്തീസ്ഗഡില്‍ മാവോയിസ്റ്റ് ഭീഷണി തടയുന്നതില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പരാജയപ്പെട്ടു.
ആദിവാസി സമൂഹത്തിന്റെ ക്ഷേമത്തിനാണ് ബിജെപി മുന്‍ഗണന നല്‍കുന്നതെന്നും മോദി.
ജനസേവനത്തിനാണ് താന്‍ ജനിച്ചത്.
കോണ്‍ഗ്രസ് അധികാരത്തില്‍ വരുമ്ബോഴെല്ലാം രാജ്യത്ത് തീവ്രവാദികളുടെയും മാവോയിസ്റ്റുകളുടെയും വീര്യം വര്‍ദ്ധിക്കുകയാണ്. നക്‌സല്‍ അക്രമങ്ങള്‍ നിയന്ത്രിക്കുന്നതില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പരാജയപ്പെട്ടു. സമീപകാലത്ത് നിരവധി ബിജെപി പ്രവര്‍ത്തകര്‍ ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ടെന്നും മോദി ആരോപിച്ചു.
ആദിവാസി സമൂഹത്തിന്റെ ക്ഷേമത്തിനാണ് ബിജെപി മുന്‍ഗണന നല്‍കുന്നത്. ‘ആദിവാസി’ കുടുംബത്തില്‍ നിന്ന് ഒരു സ്ത്രീ ഇന്ത്യയുടെ രാഷ്ട്രപതിയാകുമെന്ന് ആരെങ്കിലും കരുതിയിരുന്നോ-മോദി ചോദിച്ചു. ഛത്തീസ്ഗഢ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ 20 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. രണ്ടാം ഘട്ട വോട്ടെടുപ്പ് നവംബര്‍ 17ന് നടക്കും. ഡിസംബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍.