അരുണാചലില്‍ മലയാളികളുടെ ദുരൂഹ മരണം: ആര്യയ്ക്ക് വന്ന ഇ മെയിലുകള്‍ കണ്ടെടുത്തു

മലയാളികളെ അരുണാചല്‍ പ്രദേശില്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണച്ചുമതല പ്രത്യേക സംഘത്തിന്.

ദമ്ബതിമാരും സുഹൃത്തും വിശ്വസിച്ചിരുന്നത് പ്രത്യേക സ്ഥലത്ത് എത്തി ജീവിതം അവസാനിപ്പിച്ചാല്‍ മറ്റൊരു ഗ്രഹത്തില്‍ പുനർജന്മം ലഭിക്കുമെന്നാണ്. നവീനും ഭാര്യ ദേവിയും സുഹൃത്തായ ആര്യയും അരുണാചല്‍ പ്രദേശിലെ സീറോ ഇതിനായി തിരഞ്ഞെടുത്തതും ആ വിശ്വാസം മൂലമാണെന്നാണ് പോലീസിൻ്റെ സംശയം. 2021 ഇത് സുഹൃത്തുക്കളുടെ പേരില്‍ ആര്യയ്ക്ക് ലഭിച്ച രഹസ്യ ഭാഷയിലുള്ള ഇ മെയിലുകളും പോലീസ് കണ്ടെടുത്തിരുന്നു. ഭൂമിയിലേതിനേക്കാള്‍ മികച്ച ജീവിതം അന്യഗ്രഹത്തില്‍ എത്തിയാല്‍ ലഭിക്കുമെന്നും അവിടെയുള്ളവർ പതിന്മടങ്ങ് ബുദ്ധികൂർമ്മതായുള്ളവരാണെന്നുമാണ് ഇവർ വിശ്വസിച്ചിരുന്നതെന്ന് പോലീസ് സൂചിപ്പിക്കുന്നു. നവീനാണ് അരുണാചലിലേക്കുള്ള യാത്ര ആസൂത്രണം ചെയ്തതെന്നാണ് പൊലീസിന് ലഭിച്ച വിവരം.

Leave a Reply

Your email address will not be published. Required fields are marked *