നോട്ട്നിരോധനവും ജിഎസ്ടിയും വഴി ചെറുകിട സംരംഭങ്ങളെ മോദി സർക്കാർ തകർത്തത് രാജ്യത്തെ തൊഴിലില്ലായ്മ റിക്കാർഡ് നിരക്കിലെത്തിച്ചുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
നാല്‍പ്പതു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മയാണ് ഇപ്പോള്‍ രാജ്യത്തുള്ളത്. പാകിസ്താനിലേതിന്റെ ഇരട്ടിയാണ് ഇന്ത്യയിലെ തൊഴിലില്ലായ്മയെന്നും അദ്ദേഹം ആരോപിച്ചു. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി മധ്യപ്രദേശിലെ ഗ്വാളിയാറില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു പരാമര്‍ശം .
യുവജനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കിയിരുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ സാന്പത്തിക നയങ്ങളില്‍ വന്ന മാറ്റങ്ങള്‍ ബാധിച്ചു. നോട്ട് നിരോധനവും ജിഎസ്ടിയുംകൂടിയായതോടെ തകർച്ച പൂർണമായെന്നും രാഹുല്‍ പറഞ്ഞു. ‘യുവാക്കള്‍ക്കിടയില്‍ 23 ശതമാനമാണ് ഇന്ത്യയിലെ തൊഴിലില്ലായ്മ. പാകിസ്താനില്‍ ഇത് 12 ശതമാനമാണ്. ഭൂട്ടാന്‍, ബംഗ്ലാദേശ് എന്നിവടങ്ങളേക്കാള്‍ അധികമാണ് ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക്’ – രാഹുല്‍ ആരോപിച്ചു.
രാജ്യത്തെ യുവജനങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കിയിരുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളെ സാമ്ബത്തിക നയങ്ങളില്‍ വന്ന മാറ്റങ്ങള്‍ ബാധിച്ചു. ഇന്ത്യയുടെ സമ്ബത്തിന്റെ 60 ശതമാനവും രാജ്യത്തെ സമ്ബന്നരായ 5 ശതമാനം പേരുടെ പക്കലാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ബിഹാറില്‍ ആർജെഡിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിപക്ഷ റാലിയില്‍ രാഹുല്‍ പങ്കെടുക്കുന്ന സാഹചര്യത്തില്‍ യാത്ര ഇന്നലെ നിർത്തിവച്ചിരുന്നു. ശനിയാഴ്ച വൈകുന്നേരമാണ് യാത്ര മധ്യപ്രദേശിലെ മൊറേന ജില്ലയില്‍ പ്രവേശിച്ചത്.