ദേശീയ ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനും ബിജെപി ലോക്‌സഭാംഗവുമായ ബ്രിജ്ഭൂഷണ്‍ ചരണ്‍ സിംഗിന്റെ മകന്‍ കരണ്‍ ഭൂഷണ്‍ സിംഗിനെ ഉത്തര്‍പ്രദേശ് ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനായി തിരഞ്ഞെടുത്തു.
തിരഞ്ഞെടുപ്പില്‍ പ്രതിഷേധവുമായി ഗുസ്തിതാരങ്ങള്‍ രംഗത്തെത്തി.
ലൈംഗികാരോപണം നേരിടുന്ന ബ്രിജ്ഭൂഷന്റെ അനുയായികളോ കുടുംബത്തില്‍ നിന്നുള്ളവരോ ഫെഡറേഷന്റെ നേതൃസ്ഥാനങ്ങളില്‍ വരില്ലെന്ന ഉറപ്പ് കായികമന്ത്രാലയം നല്‍കിയിരുന്നു. എന്നാല്‍ ഇത് ലംഘിച്ചതില്‍ അടുത്ത അസംതൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ് മുന്‍നിര താരങ്ങളായ ബജ്രംഗ് പുനിയ, സാക്ഷി മാലിക് തുടങ്ങിയവര്‍. ബ്രിജ്ഭൂഷണുമായി അടുപ്പമുള്ളവരെ ഫെഡറേഷനില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചാല്‍ വീണ്ടും തെരുവിലിറങ്ങുമെന്ന് സാക്ഷി മാലിക് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഫെഡറേഷന്റെ സസ്‌പെന്‍ഷന്‍ നീക്കാനുള്ള യുണൈറ്റഡ് വേള്‍ഡ് റെസ്‌ലിങ്ങിന്റെ തീരുമാനത്തെ തുടര്‍ന്ന് ദൈനംദിന ചുമതലകള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ ബ്രിജ്ഭൂഷന്റെ അടുത്ത അനുയായി സഞ്ജയ് സിങ്ങിനെ ചുമതലപ്പെടുത്തിയിരുന്നു. കൈസര്‍ഗഞ്ചില്‍ നിന്നുള്ള ബിജെപി എംപിയാണ് സഞ്ജയ് സിംഗ്. ഇതിലും ശക്തമായ എതിര്‍പ്പ് ഗുസ്തി താരങ്ങളുടെ ഭാഗത്തു നിന്നുണ്ടായിരുന്നു.