അരിയില്‍ ഷുക്കൂർ വധക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ. ഈ കേസില്‍ ഞങ്ങളെ അക്രമികളായി ചിത്രീകരിക്കണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചതും അതിനായി ശ്രമിച്ചതും മുസ്ലിം ലീഗാണെന്ന് പി.ജയരാജൻ ഫേസ്‌ബുക്ക് പോസ്റ്റില്‍ കുറിച്ചു. തങ്ങള്‍ വരച്ച വരയില്‍ നിർത്തി കോടതിയില്‍ കള്ളമൊഴി നല്‍കിക്കാൻ അവർ നിരവധി സാക്ഷികളെ തയ്യാറാക്കി നിർത്തിയിരുന്നു. എന്നാല്‍, അവർ കൊണ്ടുവന്ന സാക്ഷികളില്‍ ചിലർ കോടതിയില്‍ നുണ പറയാൻ തയ്യാറായില്ല എന്നതാണ് യാഥാർത്ഥ്യമെന്നും ജയരാജൻ ചൂണ്ടിക്കാട്ടി.
മുസ്ലിം ലീഗ് പ്രവർത്തകർ തന്നെയായ ചില സാക്ഷികള്‍ എങ്കിലും ഇത്തരത്തില്‍ വ്യാജമൊഴി നല്‍കാൻ തയ്യാറാകാതിരുന്നത് അവർ യഥാർത്ഥ സത്യവിശ്വാസികള്‍ ആയതുകൊണ്ടാണ്. ഒരു യഥാർത്ഥ വിശ്വാസിക്ക് മനഃസാക്ഷിക്ക് വിരുദ്ധമായി കള്ളസാക്ഷി പറയാൻ കഴിയില്ലെന്നും ജയരാജൻ പറഞ്ഞു.
പി. ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഇന്നലെ വിധി വന്ന അരിയില്‍ കേസ് സംബന്ധിച്ച് പ്രമുഖ പത്രങ്ങള്‍ ഉള്‍പ്പെടെയുള്ള ചില മാധ്യമങ്ങള്‍ ഇന്ന് നല്‍കിയ വാർത്തകളില്‍ ഞാനും ടി.വി. രാജേഷും ‘ആക്രമിക്കപ്പെട്ടതായി ആരോപിക്കപ്പെടുന്ന സംഭവം’ എന്നാണ് എഴുതിയിരിക്കുന്നത്.
യഥാർത്ഥത്തില്‍ അന്ന് മുസ്ലിം ലീഗിന്റെ അക്രമം നടന്ന പ്രദേശങ്ങള്‍ സന്ദർശിക്കാൻ പോയ ഞങ്ങളാണ് ക്രൂരമായി ആക്രമിക്കപ്പെട്ടത്.പരിക്കേറ്റ ഞങ്ങളെ ആശുപത്രിയില്‍ എത്തിച്ചത് പാർട്ടി പ്രവർത്തകരല്ല, മറിച്ച് അന്നത്തെ പോലീസാണ്. ഞങ്ങള്‍ക്ക് പരിക്കേറ്റു എന്ന് പോലീസിന് കൃത്യമായ ബോധ്യമുള്ളതുകൊണ്ടാണ് അവർ ഞങ്ങളെ ആശുപത്രിയില്‍ എത്തിച്ചത്.
എന്നിട്ടും കേസിന്റെ വിധി വന്ന ഘട്ടത്തില്‍ ഞങ്ങള്‍ ആക്രമിക്കപ്പെട്ടതിനെ പോലും സംശയത്തിന്റെ നിഴലില്‍ നിർത്തുന്ന തരത്തിലുള്ള അധമ മാധ്യമ പ്രവർത്തനമാണ് ചിലർ നടത്തുന്നത്. ഇത്തരം കമ്മ്യൂണിസ്റ്റ് വിരുദ്ധ മാധ്യമസമീപനങ്ങള്‍ തീർച്ചയായും പരിശോധിക്കപ്പെടേണ്ടതാണ്.
വർഷങ്ങളായി മനസ്സില്‍ കരുതിയ ഒരു കാര്യം കൂടി ഈ സന്ദർഭത്തില്‍ തുറന്നു പറയേണ്ടതുണ്ടെന്ന് തോന്നുന്നു. മേല്‍പറഞ്ഞ അധമ മാധ്യമ പ്രവർത്തനങ്ങളാല്‍ സ്വാധിനിക്കപ്പെട്ട് ഇന്ത്യയിലെ നിയമവിധേയ പ്രവർത്തനം നടത്തുന്ന സിപിഐ (എം) ന്റെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരാളെ “സ്വയം പ്രഖ്യാപിത നാടുവാഴി ” യായി ഒരു മുൻ വിധികർത്താവ് എഴുതി വെക്കുന്നുണ്ടെങ്കില്‍ അദ്ദേഹത്തെ പിടികൂടിയ മാർക്സിസ്റ്റ് വിരുദ്ധജ്വരത്തിന് കൂടി ചികിത്സ നടത്തണം. അത് സ്വതന്ത്രമായ നീതി നിർവ്വഹണ സംവിധാനത്തിന് കരുത്ത് പകരും.
ഈ കേസില്‍ ഞങ്ങളെ അക്രമികളായി ചിത്രീകരിക്കണമെന്ന് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചതും അതിനായി ശ്രമിച്ചതും മുസ്ലിം ലീഗാണ്.തങ്ങള്‍ വരച്ച വരയില്‍ നിർത്തി കോടതിയില്‍ കള്ളമൊഴി നല്‍കിക്കാൻ അവർ നിരവധി സാക്ഷികളെ തയ്യാറാക്കി നിർത്തിയിരുന്നു. എന്നാല്‍, അവർ കൊണ്ടുവന്ന സാക്ഷികളില്‍ ചിലർ കോടതിയില്‍ നുണ പറയാൻ തയ്യാറായില്ല എന്നതാണ് യാഥാർത്ഥ്യം.
അതിലൊരാള്‍ വിദേശത്തുനിന്ന് വിമാനമാർഗ്ഗം കേരളത്തിലെത്തി കോടതിയുടെ കോമ്പൗണ്ട് വരെ എത്തിയതാണ്. എന്നിട്ടും അദ്ദേഹത്തെ വിസ്തരിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. തനിക്ക് തെറ്റായ കാര്യങ്ങള്‍ കോടതിയില്‍ പറയാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയതുകൊണ്ടാണ് പ്രോസിക്യൂഷൻ പിന്മാറിയത്.
മുസ്ലിം ലീഗ് പ്രവർത്തകർ തന്നെയായ ചില സാക്ഷികള്‍ എങ്കിലും ഇത്തരത്തില്‍ വ്യാജമൊഴി നല്‍കാൻ തയ്യാറാകാതിരുന്നത് അവർ യഥാർത്ഥ സത്യവിശ്വാസികള്‍ ആയതുകൊണ്ടാണ്. ഒരു യഥാർത്ഥ വിശ്വാസിക്ക് മനഃസാക്ഷിക്ക് വിരുദ്ധമായി കള്ളസാക്ഷി പറയാൻ കഴിയില്ല.
അതുപോലെ, കേസിന്റെ തുടക്കത്തില്‍ ഞങ്ങള്‍ക്കെതിരെ മൊഴി നല്‍കാൻ വന്ന രണ്ട് സാക്ഷികള്‍ക്ക്, തങ്ങള്‍ ഉന്നയിക്കുന്ന കുറ്റം തങ്ങള്‍ക്കെതിരെയും ബാധകമാകുമെന്ന് ബോധ്യപ്പെട്ടു. അതിനെ തുടർന്നാണ് സി. ബി. ഐ അന്വേഷണം വന്നത്.
സത്യത്തിലും നീതിയിലും ന്യായത്തിലും വിശ്വസിക്കുന്ന മനുഷ്യർക്ക് കള്ളം പറയാൻ സാധിക്കാത്തതുകൊണ്ട് മാത്രമാണ് പ്രോസിക്യൂഷന്റെ പല നീക്കങ്ങളും പാളിപ്പോയത്.
ഈ കേസില്‍ വിധി വന്നിരിക്കുന്നു; അതിന്റെ തുടർ നിയമനടപടികള്‍ സ്വാഭാവികമായും മുന്നോട്ട് പോകും. എന്നാല്‍, രാഷ്ട്രീയ എതിരാളികളെ കുടുക്കാൻ കള്ളസാക്ഷികളെ സൃഷ്ടിക്കുന്ന ഇത്തരം തെറ്റായ കീഴ് വഴക്കങ്ങളെക്കുറിച്ച് സമൂഹം ഗൗരവമായി ചിന്തിക്കേണ്ടതുണ്ട്. കള്ളസാക്ഷി മൊഴികള്‍ ഉണ്ടാകുന്നതും, സത്യബോധമുള്ളവർ അതില്‍ നിന്ന് പിന്മാറുന്നതും ഇത്തരം കേസുകളുടെ ഗതിയെ എങ്ങനെ സ്വാധീനിക്കുന്നു എന്നത് എല്ലാ കേസുകളുടെയും പശ്ചാത്തലത്തില്‍ പരിശോധിക്കപ്പെടേണ്ട വിഷയമാണ്
