പി.കെ. ശ്രീമതിക്കെതിരായ വ്യാജ വാര്‍ത്ത; അന്വേഷണം ആരംഭിച്ച്‌ സൈബര്‍ പോലീസ്

സിപിഎം നേതാവും മുൻ മന്ത്രിയുമായ പി.കെ. ശ്രീമതിക്കെതിരായ വ്യാജ വാർത്തയില്‍ അന്വേഷണം ആരംഭിച്ച്‌ പോലീസ്.

കണ്ണൂർ റൂറല്‍ സൈബർ പോലീസ് ആണ് കഴിഞ്ഞ ദിവസം രാത്രി കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

സ്ത്രീത്വത്തെ അപമാനിക്കല്‍, സോഷ്യല്‍ മീഡിയ വഴി വ്യക്തികള്‍ക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കല്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ ഉപയോഗിച്ച്‌ വഞ്ചന നടത്തുക എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ജനം ടിവി, ജന്മഭൂമി, ഓണ്‍ലൈൻ മാധ്യമങ്ങളായ കർമ്മ ന്യൂസ്, ഭാരത് ലൈവ്, കണ്ണൂരില്‍ നിന്നുള്ള സായാഹ്ന പത്രം സുദിനം തുടങ്ങിയ മാധ്യമങ്ങള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. റൂറല്‍ സൈബർ പോലീസ് ഇൻസ്പെക്ടർക്കാണ് അന്വേഷണ ചുമതല.

കുന്നംകുളം മുൻ എം.എല്‍.എ പി.കെ. കൃഷ്ണന്റെ ഭാര്യയെന്ന വ്യാജേന ഫാമിലി പെൻഷൻ വാങ്ങിയെന്നായിരുന്നു സിപിഎം നേതാവ് പി.കെ. ശ്രീമതിക്കെതിരെ ഉയർന്ന വ്യാജവാർത്ത.

Leave a Reply

Your email address will not be published. Required fields are marked *