പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിയുടെ ആദ്യ ദിനം ആഘോഷമാക്കി സ്ത്രീകള്‍ ; യാത്രക്കാര്‍ ഇരട്ടിയായി

സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ ആരംഭിച്ച പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിയുടെ ആദ്യ ദിനം ആഘോഷമാക്കി സ്ത്രീകള്‍.

പദ്ധതിയുടെ ഉദ്ഘാടന ദിവസമായ ഇന്നലെ കെ എസ് ആര്‍ ടി സി ഓര്‍ഡിനറി ബസുകളില്‍ യാത്ര ചെയ്ത സ്ത്രീകളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. 13 ലക്ഷത്തിലധികം സ്ത്രീകളാണ് ഇന്നലെ കെ എസ് ആര്‍ ടി സി ബസിലെ സൗജന്യ യാത്ര പ്രയോജനപ്പെടുത്തിയത്.

കഴിഞ്ഞ തിങ്കളാഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ സ്ത്രീ യാത്രികരുടെ എണ്ണത്തില്‍ ഇരട്ടിയോളം വര്‍ദ്ധനവാണ് ഉണ്ടായത്. മുന്‍ തിങ്കളാഴ്ച 7,34,693 സ്ത്രീകള്‍ യാത്ര ചെയ്ത സ്ഥാനത്ത് ഇന്നലെ അത് 13,29,938 ആയി ഉയര്‍ന്നു. അതായത് 7 ലക്ഷത്തില്‍ നിന്ന് 14 ലക്ഷത്തിലേക്കാണ് ഈ ബസുകളിലെ സ്ത്രീ യാത്രക്കാരുടെ എണ്ണത്തിലുണ്ടായ മാറ്റം. 5,95,245 സ്ത്രീകളാണ് കഴിഞ്ഞ തിങ്കളാഴ്ചയെക്കാള്‍ ഇന്നലെ കെ എസ് ആര്‍ ടി സി ഓര്‍ഡിനറി ബസുകളില്‍ അധികമായി യാത്ര ചെയ്തത്.


Leave a Reply

Your email address will not be published. Required fields are marked *