വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്ന 16 വയസുകാരിയെയും പീഡിപ്പിച്ചു: പോക്സോ കേസുകളിലെ പ്രതിയായ കണ്ണൂര്‍ സ്വദേശി സ്നേഹ മര്‍ലിനെതിരെ കാപ്പ ചുമത്തിയേക്കും

വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്ന 16 വയസുകാരി ലൈംഗിക പീഡനത്തിനിരയായ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നു.

കേസില്‍ അറസ്റ്റിലായ 25 വയസുകാരിയായ സ്നേഹ മെർലിൻ പലതവണ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പൊലിസ് അന്വേഷണത്തില്‍ തെളിഞ്ഞത്. 16 വയസുകാരിയുടെ അമ്മയുടെ സുഹൃത്തായ സ്നേഹ ഒരു വർഷം കുട്ടിയുടെ വീട്ടില്‍ താമസിച്ചിരുന്നുഅമ്മ വീട്ടിലുള്ളപ്പോഴും പീഡനം നടന്നെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. സ്നേഹയും ലഹരി വില്‍പ്പന കേസിലെ പ്രതിയായ പെണ്‍കുട്ടിയുടെ അമ്മയും കണ്ണൂരിലെ വനിതാ ജയിലില്‍ നിന്നാണ് പരിചയപ്പെട്ടത്.

ഇതേ 16 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവ്പോക്സോ കേസില്‍ ജയിലിലാണ്. പെണ്‍കുട്ടിയെ ഷെല്‍ട്ടർ ഹോമിലേക്ക്‌ മാറ്റിയതിന് ശേഷമാണ് സ്നേഹയുടെ അതിക്രമം കൗണ്‍സിലിങ് വേളയില്‍പെണ്‍കുട്ടി വെളിപ്പെടുത്തിയത്. ഇന്നലെയാണ് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടില്‍ ഉറങ്ങിക്കിടക്കുന്നതിനിടെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ സ്‌നേഹയ്ക്കെതിരെ പൊലീസ് കേസെടുത്തത്. പോക്സോ നിയമപ്രകാരമാണ് മേല്‍പ്പറമ്പ് പൊലീസ് സ്നേഹ മെർലിനെതിരെ കേസ് എടുത്തത്. ഇതോടെ സ്നേഹ മെർലിനെതിരെയുള്ള പോക്സോ കേസുകളുടെ എണ്ണം നാലായി. സംഭവം നടന്ന സമയത്ത് ഭയം കാരണം പെണ്‍കുട്ടി ആരോടും വിവരം വെളിപ്പെടുത്തിയിരുന്നില്ല. പിന്നീട് കൗണ്‍സിലിംഗ് നടത്തുന്നതിനിടെയാണ് സംഭവം പുറത്തറിഞ്ഞതെന്ന് പൊലീസ് അറിയിച്ചു.

തളിപ്പറമ്പ് പുള്ളിപ്പറമ്പ് സ്വദേശിനിയായ സ്നേഹ മെർലിനെതിരെ ഇതിനുമുമ്പ് മൂന്ന് പോക്സോ കേസുകള്‍ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതില്‍ മൂന്ന് കേസുകളും തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിലാണ് രജിസ്റ്റർ ചെയ്തിരുന്നത്. 2025 മാർച്ച്‌ 14നാണ് 12 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സ്നേഹ മെർലിൻ അറസ്റ്റിലായത്. സ്കൂള്‍ വിദ്യാർത്ഥിനിയുടെ ബാഗില്‍ നിന്ന് അശ്ലീല ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ കണ്ടെത്തിയതിനെ തുടർന്ന് അധ്യാപകർ വിവരമറിയിച്ചതിനെ തുടർന്ന് ചൈല്‍ഡ് ലൈൻ നടത്തിയ കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്തുവന്നത്.

പോക്സോ കേസില്‍ റിമാൻഡിലായ യുവതി വീണ്ടും കുട്ടികളോടുള്ള അതിക്രമം തുടരുകയായിരുന്നു.തളിപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയില്‍ മാത്രം കുട്ടികളെ പീഡനത്തിനിരയാക്കിയതുമായി ബന്ധപ്പെട്ട മറ്റു രണ്ടു കേസുകളില്‍ സ്നേഹ പ്രതിയാണ്. അതു കൊണ്ടുതന്നെ ഇവർക്കെതിരെ കാപ്പ കേസ് ചുമത്താനുള്ള നീക്കം പൊലീസ് നടത്തുന്നുണ്ട് 2025 മാർച്ചില്‍ 12 വയസുള്ള പെണ്‍കുട്ടിയെയും സഹോദരനായ പതിനാലുകാരനെയും പീഡിപ്പിച്ചതിനാണ് സ്‌നേഹ അറസ്റ്റിലായിരുന്നത്.

ഏതാനും വർഷം മുൻപ് തളിപ്പറമ്പ് നഗരസഭയിലെ മുൻ സിപിഎം കൗണ്‍സിലറും ഇപ്പോള്‍ സിപിഐ നേതാവുമായ കോമത്ത് മുരളീധരനെ ഹെല്‍മെറ്റ് കൊണ്ട് ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ച കേസിലും സ്നേഹ പ്രതിയായിരുന്നു.സ്നേഹയും മറ്റൊരു സ്ത്രീയും തമ്മിലുണ്ടായിരുന്ന പ്രശ്നത്തില്‍ മധ്യസ്ഥ ചർച്ചയ്ക്കെത്തിയപ്പോഴായിരുന്നു അന്ന് കൗണ്‍സിലറായിരുന്ന കോമത്ത് മുരളീധരനെ ആക്രമിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *