റിപ്പബ്ലിക് ദിന പരേഡ്: കേരളത്തിന്റെ നിശ്ചലദൃശ്യത്തിന് ഇത്തവണയും അനുമതി ഇല്ല

റിപ്പബ്ലിക് ദിന പരേഡില്‍ കേരളത്തിന്റെ നിശ്ചലദൃശ്യത്തിന് ഇത്തവണയും അനുമതി ഇല്ല. കേരളത്തിന്റെ വികസന നേട്ടങ്ങളാണു നിശ്ചലദൃശ്യങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

ജനാധിപത്യത്തിന്റെ മാതാവ്, വികസിത ഭാരതം എന്നീ പ്രമേയങ്ങളാണു കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശിച്ചത്. ഈ പ്രമേയം അനുസരിച്ചു കേരളം 10 ഡിസൈനുകള്‍ നല്‍കിയിരുന്നു. പഞ്ചാബ്, ബംഗാള്‍ സംസ്ഥാനങ്ങളുടെ നിശ്ചലദൃശ്യം നേരത്തെ തള്ളിയിരുന്നു. കേരളത്തിന് കഴിഞ്ഞ തവണയും അനുമതി നല്‍കിയിരുന്നില്ല.

കേരളം നല്‍കിയ നിശ്ചലദൃശ്യം ‘ഭരത് പര്‍വ് ‘ പരിപാടിയില്‍ അവതരിപ്പിക്കാമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഇതിനോടു കേരളം പ്രതികരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *