കോണ്‍ഗ്രസ് നേതാവ് വിഡി സതീശന് അഭിവാദ്യവുമായി മലപ്പുറത്തു ഫ്ലെക്സ് ബോർഡ്. “നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് “അഭിവാദ്യങ്ങള്‍ എന്നെഴുതിയ ഫ്ലെക്സ് ബോർഡാണ് സ്ഥാപിച്ചത്.
കാലടി പഞ്ചായത്തിലെ പാറപ്പുറത്താണ് ഇന്നലെ രാത്രി ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചത്. കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചർച്ച തുടരുന്നതിനിടെയാണ് ഫ്ലെക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ക
കഴിഞ്ഞ ദിവസം പിവി അൻവറിന് ആശംസകള്‍ നേർന്നുകൊണ്ടുള്ള ഫ്ലെക്സ് ബേപ്പൂരില്‍ ഉയർന്നിരുന്നു.
അതിനിടെ, ജനനായകൻ വീഡിയോക്ക് പിന്നാലെ പോഡ് കാസ്റ്റുമായി രമേശ് ചെന്നിത്തല രംഗത്തെത്തി. കേരള യാത്ര എന്ന പേരിലാണ് പോഡ് കാസ്റ്റ് തുടങ്ങിയത്. കേരള വികസനത്തിനുള്ള ചർച്ച തുടങ്ങാം എന്ന് ചെന്നിത്തല പറയുന്നു.
അനാവശ്യ ചർച്ചകള്‍ ഒഴിവാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിപദത്തിനായി പോരടിക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ പ്രതിച്ഛായ കൂട്ടാൻ വീഡിയോകളും ഡോക്യുമെൻററിയും പുസ്തകങ്ങളും സജീവമായിരിക്കുകയാണ്.
വിവിധ രൂപത്തിലുള്ള വാഴ്ത്തുപാട്ടുകളും പോസ്റ്ററുകളും ആവേശത്തോടെയാണ് അണികള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത്.
