ചോര്‍ച്ച പരിശോധിക്കേണ്ടത് എഞ്ചിനിയര്‍, മന്ത്രി രാജനല്ല ; വിമര്‍ശനവുമായി വി ഡി സതീശന്‍

വയനാട് ടൗണ്‍ഷിപ്പിലെ വീട്ടില്‍ വീള്ളലുണ്ടായെന്ന ആക്ഷേപം പരിശോേധിക്കാന്‍ റവന്യൂ മന്ത്രി കെ രാജന്‍ പോയതില്‍ പരിഹാസവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്ത്.

മന്ത്രി രാജന്റെ പരിശോധന നാടകം ആയിരുന്നു. ചോര്‍ച്ച പരിശോധിക്കേണ്ടത് എഞ്ചിനീയര്‍മാരാണ്,മന്ത്രി അല്ല. രാഹുല്‍ ഗാന്ധി കല്ല് ഇട്ടതിന് ശേഷം അടുത്ത ദിവസം വീട് വെച്ചില്ലെന്നായിരുന്നു ആക്ഷേപം.

സര്‍ക്കാര്‍ നിര്‍മിച്ച വീടുകളുടെ അവസ്ഥ കണ്ടല്ലോ.ഗുരുതര ക്രമക്കേടാണ് നടന്നത്.തെരഞ്ഞെടുപ്പിന് മുമ്പ് നടത്തിയത് ഉദ്ഘാടന നാടകം മാത്രമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ സര്‍ക്കാര്‍ കബളിപ്പിച്ചു. തെരഞ്ഞെടുപ്പ് പ്രചരണം ആയിരുന്നു ലക്ഷ്യം വെച്ചത് വയനാട് പുനരധിവാസത്തില്‍ സര്‍ക്കാര്‍ നടത്തിയത് കാപട്യം ആണെന്നും സതീശന്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *