വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ലൈംഗീകമായി ഉപദ്രവം ; വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവിനെതിരെ പരാതി

വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് നേരെ അതിക്രമം. സഹായിക്കാനെന്ന പേരില്‍ എത്തിയ വ്യാപാരി നേതാവ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ യുവതിയെ ലൈംഗികമായി ഉപദ്രവിച്ചു.

ഈ മാസം നാലിന് പുലര്‍ച്ചെ കായംകുളത്താണ് ഞെട്ടിപ്പിക്കുന്ന സംഭവം. വ്യാപാരി വ്യവസായി ഏകോപന സമിതി കായംകുളം യൂണിറ്റ് പ്രസിഡണ്ട് സിനില്‍ സബാദിനെതിരെ ആണ് പരാതി. സംഭവം പുറത്തുപറയരുതെന്ന് സിനില്‍ സബാദും അയാളുടെ ആളുകളും ഭീഷണിപ്പെടുത്തിയെന്ന് യുവതിവെളിപ്പെടുത്തി.

പരാതിയില്‍ നിന്ന് പിന്മാറാന്‍ ലക്ഷങ്ങള്‍ വാഗ്ദാനം ചെയ്തുവെന്നും യുവതി പറഞ്ഞു. സംഭവ ദിവസംതന്നെ യുവതി പരാതി നല്‍കിയിട്ടും ഉന്നത സ്വാധീനമുള്ള പ്രതിക്കെതിരെ പോലീസ് കേസെടുത്തത് ഒഴിച്ചാല്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. സംഭവത്തില്‍ ഇതുവരെ വൈദ്യപരിശോധന നടത്തിയില്ല, രഹസ്യമൊഴിയും രേഖപ്പെടുത്തിയില്ല. നിരന്തരം ആവശ്യപ്പെട്ടിട്ടും പൊലീസില്‍ നിന്ന് ഇതുവരെ നീതി ലഭിച്ചില്ലെന്നാണ് യുവതിയുടെ പരാതി.

Leave a Reply

Your email address will not be published. Required fields are marked *