മോദിയെ എല്ലാതരത്തിലും അനുകരിക്കുന്ന ഭക്തനായി പിണറായി വിജയൻ മാറിയെന്ന് എഐസിസി പ്രവർത്തകസമിതി അംഗം കെ സുധാകരൻ എംപി .
കേരളത്തിലെ പത്തോളം നിയോജകമണ്ഡലങ്ങളില്‍ യുഡിഎഫിനെതിരെ സിപിഎം വളരെ ദുർബലരായ സ്ഥാനാർത്ഥികളെ നിർത്തി ബിജെപിയെ സഹായിക്കുന്ന ഡീല്‍നടപ്പിലാക്കാൻ ശ്രമിക്കുകയാണ്. ഇത് കേരളത്തിലെ പ്രബുദ്ധ ജനത തള്ളിക്കളയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു .
രാഹുല്‍ ഗാന്ധിയെ വിമർശിക്കാൻ പിണറായി വളർന്നിട്ടില്ലഎന്നും അദ്ദേഹം ഓർമിപ്പിച്ചു. മൂന്നു തരത്തില്‍ അഴീക്കോട്നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കരീംചേലേരിയുടെ തിരഞ്ഞെടുപ്പ് പ്രചരണയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വി വി സജിത്ത് അധ്യക്ഷത വഹിച്ചു . അൻസാരിതില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തി .
യുഡിഎഫ് മണ്ഡലം ചെയർമാൻ കെ പ്രമോദ്, മുസ്ലിംലീഗ് ജില്ലാ നേതാക്കളായ കെ വി മുഹമ്മദലി ഹാജി, മഹമൂദ് അള്ളാംകുളം, ബിജു ഉമ്മർ കെ സജിത്ത് ,ടി കെ അജിത്ത്, സിപി റഷീദ് ,കെ വി അശ്റഫ് പ്രസംഗിച്ചു.
