ആറ്റുകാല്‍ പൊങ്കാല ദിവസത്തെ മാലിന്യ നീക്കത്തില്‍ മേയർ വി.വി.രാജേഷും മന്ത്രി വി.ശിവൻകുട്ടിയും തമ്മിലുള്ളവാക്ക് പോര് തുടരുന്നു.
കോർപറേഷന് മുകളിലാണ് സർക്കാരെന്ന് മേയർ മനസിലാക്കണമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.
ഇടപെടേണ്ട കാര്യങ്ങളില്‍ സർക്കാർ ഇടപെടുമെന്നും മന്ത്രി വ്യക്തമാക്കി. മാലിന്യനീക്കത്തില്‍ മന്ത്രി കഴിഞ്ഞ ദിവസം കോർപറേഷനെ വിമർശിച്ചിരുന്നു. എന്നാല്‍ മന്ത്രി അദ്ദേഹത്തിന്റെ വകുപ്പിന്റെ കാര്യങ്ങള്‍ നോക്കിയാല്‍ മതിയെന്നും കോർപറേഷന്റെ കാര്യം തങ്ങള്‍ നോക്കിക്കൊള്ളാമെന്നും വി.വി.രാജേഷ് പറഞ്ഞിരുന്നു.
ആറ്റുകാല്‍ പൊങ്കാലയ്ക്ക് ശേഷം പല സ്ഥലങ്ങളിലും മാലിന്യം കുന്നുകൂടി കിടക്കുന്നുണ്ടെന്നും എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കാൻ മന്ത്രി ആര്‍ഡിഒയെ ചുമതലപ്പെടുത്തി. നഗരത്തിലെ മാലിന്യ നീക്കം പൂർത്തിയാക്കാത്തതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ആറ്റുകാല്‍ കൗണ്‍സിലർ ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു.
