തമിഴ്‌നാട്ടില്‍ സുപ്രധാനനീക്കം; ഒ.പനീര്‍ശെല്‍വം ഡിഎംകെയില്‍

തമിഴ്നാട് മുൻ മുഖ്യമന്ത്രിയും അണ്ണാ ഡിഎംകെ നേതാവുമായിരുന്ന ഒ.പനീർശെല്‍വം ഡിഎംകെയില്‍ ചേർന്നു. വെള്ളിയാഴ്ച ചെന്നൈയിലെ ഡിഎംകെ ആസ്ഥാനത്തെത്തിയ ഒ.

പനീർശെല്‍വത്തെ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും മറ്റു മന്ത്രിമാരും ചേർന്ന് സ്വീകരിച്ചു.

തുടർന്നാണ് ഒപിഎസ് ഔദ്യോഗികമായി ഡിഎംകെയില്‍ അംഗമായത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട്ടില്‍ നടക്കുന്ന സുപ്രധാന രാഷ്ട്രീയനീക്കമാണ് ഒപിഎസിന്റെ ഡിഎംകെ പ്രവേശം. എഐഎഡിഎംകെയില്‍ തിരിച്ചെത്താനുള്ള വഴികളടഞ്ഞതോടെ ഒപിഎസ് ഡിഎംകെ നേതൃത്വവുമായി അടുത്തത്.

കഴിഞ്ഞദിവസം മന്ത്രി പി.കെ. ശേഖർബാബുവിന്റെ നേതൃത്വത്തിലും ഒപിഎസുമായി ചർച്ച നടത്തിയിരുന്നു. തുടർന്നാണ് വെള്ളിയാഴ്ച എം.കെ. സ്റ്റാലിന്റെ സാന്നിധ്യത്തില്‍ ഒപിഎസ് ഡിഎംകെയില്‍ അംഗമായത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബോഡിനായ്ക്കന്നൂർ നിയോജകമണ്ഡലത്തില്‍ നിന്ന് ഒ.പനീർശെല്‍വം മത്സരിക്കുമെന്നാണ് സൂചന.

മൂന്ന് തവണ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ഒ.പനീർശെല്‍വം ജയലളിതയുടെ വിശ്വസ്തനായ നേതാവായിരുന്നു. ജയലളിതയുടെ മരണത്തിന് പിന്നാലെയാണ് എഐഎഡിഎംകെയില്‍ ഒപിഎസും എടപ്പാടി കെ.പളനിസ്വാമിയും തമ്മില്‍ അധികാരവടംവലി രുക്ഷമായത്.

Leave a Reply

Your email address will not be published. Required fields are marked *