അതിവേഗ പാതയ്ക്ക് പുത്തന്‍ ഡിസൈനുമായി ഇ ശ്രീധരന്‍

അതിവേഗ പാതയ്ക്ക് പുത്തന്‍ ഡിസൈനുമായി മെട്രോ മാന്‍ ഇ ശ്രീധരന്‍. സമയവും ചെലവും കുറച്ചുള്ള പുതിയ മോഡലാണ് ഇ ശ്രീധരന്‍ മുന്നോട്ട് വെക്കുന്നത്.

തിരുവനന്തപുരം- കണ്ണൂര്‍ റൂട്ടിലാണ് പുതിയ റിപ്പോര്‍ട്ട്. അതിവേഗ ലൈനിലേക്ക് പത്തനംതിട്ടയും മലപ്പുറവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 3 മണിക്കൂര്‍ 20 മിനിറ്റില്‍ ലക്ഷത്തിലെത്തുന്ന രീതിയിലാണ് പുതിയ മോഡല്‍ ഇ ശ്രീധരന്‍ നിര്‍ദേശിക്കുന്നത്. എസി ചെയര്‍ കാര്‍ ചെലവിലായിരിക്കും ടിക്കറ്റ് നിരക്ക് കണക്കാക്കുക. തൂണും തുരങ്കവും കൂടുതല്‍ വരുന്നതിനാല്‍ ചെലവ് കുറയുമെന്നാണ് വിലയിരുത്തുന്നത്. പദ്ധതിയുടെ ആകെ ചെലവ് 54000 കോടി രൂപയാണ്.

അതേസമയം, ആര്‍ആര്‍ടിഎസ് നിരക്കിനേക്കാള്‍ പദ്ധതി ചെലവും ടിക്കറ്റ് നിരക്കും കുറച്ചാണ് പുതിയ ബദല്‍. പുതുക്കിയ റിപ്പോര്‍ട്ട് മെട്രോ മാന്‍ ഇന്ന് പുറത്തിറക്കും. കേന്ദ്രത്തിന്റ വാക്കാല്‍ അനുമതിയില്‍ റിപ്പോര്‍ട്ടുമായി ഡിഎംആര്‍സി മുന്നോട്ട് വരികയാണ്. മൂന്ന് മാസത്തിനകം ഫീല്‍ഡ് സര്‍വേ തീര്‍ക്കാനാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *