ശബരിമല കൊടിമര പുന:പ്രതിഷ്ഠ; സുരേഷ് ഗോപിയുടെയും മോഹൻലാലിന്‍റെയും മൊഴിയെടുക്കും

ശബരിമല കൊടിമര പുന:പ്രതിഷ്ഠയുമായി ബന്ധപ്പെട്ട സംഭവത്തില്‍ അന്വേഷണസംഘം സുരേഷ് ഗോപിയുടെയും മോഹൻലാലിന്‍റെയും മൊഴിയെടുക്കും.കൂടുതല്‍ പേരില്‍ അന്വേഷണം വ്യാപിപ്പിക്കാൻ ആണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

കൊടിമരത്തിന്‍റെ നിർമാണം നടത്തിയ അനന്തൻ ആചാരിയില്‍ നിന്നും മൊഴിയെടുത്തു. ഇതുമായി ബന്ധപ്പെട്ട് ദേവസ്വം ഉദ്യോഗസ്ഥരുടെയും മൊഴി രേഖപ്പെടുത്തി.

അതേസമയം കേസില്‍ അന്വേഷണ പുരോഗതി റിപ്പോർട്ട് എസ്‌ഐടി വ്യാഴാഴ്ച കോടതിയില്‍ സമർപ്പിക്കും.
സ്വർണ കൊടിമരം പുനർനിർമാണത്തിനുള്ള അന്വേഷണപുരോഗതി വിജിലൻസും കോടതിയെ അറിയിച്ചു,സ്വർണപാളികളുടെ കാലപ്പഴക്കം നിർണയിക്കുന്നതിനായി ശേഖരിച്ച സാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്കായി ജംഷഡ്പൂരിലെ നാഷണല്‍ മെട്രോളജിക്കല്‍ ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിരിക്കുകയാണ്. ഈ പരിശോധനാഫലം വന്നാല്‍ മാത്രമേ ശാസ്ത്രീയ തെളിവുകള്‍ അടിസ്ഥാനപ്പെടുത്തി എസ്‌ഐടിക്ക് കുറ്റപത്രം സമർപ്പിക്കാൻ സാധിക്കുകയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *