ഉമ്മൻ ചാണ്ടിയുടെ കല്ലറയില്‍ എല്‍ഡിഎഫ് പോസ്റ്റര്‍ വച്ചയാളെ തിരിച്ചറിഞ്ഞു

പുതുപ്പള്ളിയില്‍ ഉമ്മൻചാണ്ടിയുടെ കല്ലറയില്‍ എല്‍ഡിഎഫ് പോസ്റ്റർ വച്ചയാളെ തിരിച്ചറിഞ്ഞു. മാനസിക വെല്ലുവിളി നേരിടുന്ന യുവാവാണ് പോസ്റ്റർ വെച്ചതെന്ന് പള്ളിയിലെ സിസിടിവിയില്‍ നിന്ന് വ്യക്തമായി.

ഉമ്മൻ ചാണ്ടിയുടെ കല്ലറയെ അപമാനിച്ചെന്ന് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. സിപിഎമ്മായിരുന്നു അന്വേഷണം ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയത്. സിപിഎം ലോക്കല്‍ കമ്മിറ്റ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

അന്വേഷണം വേണമെന്ന ആവശ്യവുമായി കേരളാ കോണ്‍ഗ്രസും രംഗത്തുവന്നിരുന്നു.അതേസമയം, യുവാവിനെക്കൊണ്ട് മറ്റാരെങ്കിലും ചെയ്യിപ്പിച്ചതാണോ എന്നതടക്കം പരിശോധിക്കണമെന്നാവശ്യവും ഉയര്‍ന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *