കെ എസ് ആര്‍ ടി സിയെ തകര്‍ത്തു സ്വകാര്യ മുതലാളിമാരെ സഹായിക്കുന്ന നിലപാട് ആണ് ഗതാഗത മന്ത്രിയുടേത് : രമേശ്‌ ചെന്നിത്തല

കെ എസ് ആർ ടി സി യെ തകർത്തു സ്വകാര്യ മുതലാളി മാരെ സഹായിക്കുന്ന നിലപാട് ആണ് ഗതാഗത മന്ത്രി സ്വീകരിക്കുന്നത് എന്ന് രമേശ്‌ ചെന്നിത്തല പറഞ്ഞു.

ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ ഐഎൻടിയുസി കണ്ണൂർ ജില്ലാ സമ്മേളനം കണ്ണൂർ ഡിസിസി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ ബസുകള്‍ വാങ്ങാതെയും നിയമനങ്ങള്‍ നടത്താതെയും ദയാവധത്തിന് വിട്ടിരിക്കുന്ന നിലപാട് ആണ് മന്ത്രിസ്വീകരിക്കുന്നത്.ഇടതു ഗവണ്‍മെന്റ് കെഎസ്‌ആർടിസിയെ തകർക്കുന്നതോടൊപ്പം ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുകയാണ്.

ഒരു ശതമാനം പോലും ഡിഎ നല്‍കാതെ ജീവനക്കാരെ വഞ്ചിക്കുന്ന നിലപാടാണ് ഇടതുപക്ഷ സർക്കാർ സ്വീകരിച്ചു വരുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഷാജി കോമത്ത് അധ്യക്ഷത വഹിച്ചു. കെപിസിസി വൈസ് പ്രസിഡന്റ് രമ്യ ഹരിദാസ് എക്സ് എം. പി, കെപിസിസി വൈസ് പ്രസിഡന്റും, വർക്കേഴ്സ് യൂണിയൻ ജനറല്‍ സെക്രട്ടറിയുമായ എം.വിൻസന്റ് എംഎല്‍എ, കെ പി സി സി ജനറല്‍ സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി, ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്, വർക്കേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി എ. എൻ.രാജേഷ്, എം. ഹാഷിം, ഒ. രാമചന്ദ്രൻ, പി.കെ.ജഗത് കുമാർ, ദിലീപ് കുമാർ. പി. കെ, രാജു ചത്തോത്ത്,ദിലീപൻ. കെ, കെ.വി. ദിനേശൻ, ടി. കെ. പവിത്രൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *