രാജ്യത്താദ്യം ; വയനാട് കോടതികളില്‍ ഇനി കടലാസില്ല, മുഴുവൻ മൗസ് ക്ലിക്കില്‍

വയനാട് കോടതികളില്‍ ഇനി കടലാസില്ല.വയനാട് കല്പറ്റ ജുഡീഷ്യല്‍ ജില്ലയിലെ കോടതികളെല്ലാം പൂർണമായും കടലാസ് രഹിതമാക്കുന്നതിന്റെ ഉദ്ഘാടനം സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഓണ്‍ലൈൻ വഴി നിർവഹിച്ചു.

ജനാധിപത്യവത്കരണമാണ് കോടതികളുടെ ഡിജിറ്റലൈസേഷനിലൂടെ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കേസ് ഫയല്‍ ചെയ്യുന്നതുമുതല്‍ ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ പൂർണമായും കടലാസ് രഹിതമാകുന്നു എന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത. രാജ്യത്ത് ആദ്യമായിട്ടാണ് ഇത്തരമൊരു സംവിധാനം നിലവില്‍ വരുന്നത്.ഹൈക്കോടതിയില്‍ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ അധ്യക്ഷനായി. സുപ്രീംകോടതി ഇ കമ്മിറ്റി ചെയർമാൻ ജസ്റ്റിസ് വിക്രംനാഥ്, ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്ബ്യാർ, ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രൻ, നിയമ മന്ത്രി പി. രാജീവ്, അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണ കുറുപ്പ്, ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷൻ പ്രസിഡന്റ് പീയുസ് എ. കൊറ്റം, കേരള ബാർ കൗണ്‍സില്‍ സെക്രട്ടറി കെ.ആർ. രാജ്കുമാർ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *