“ഗിഫ്റ്റ് ഓഫ് ലൈഫ്” കുട്ടികൾക്കുള്ള സൗജന്യ ഹൃദയ ശസ്ത്രക്രിയ പദ്ധതി പ്രഖ്യാപിച്ചു

കണ്ണൂർ: റോട്ടറി കണ്ണൂർ സെൻട്രലിൻ്റെ ആഭിമുഖ്യത്തിൽ ആസ്റ്റർ മിംസ് ചാരിറ്റബിൾ ട്രസ്റ്റ്, കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്‌പിറ്റൽ എന്നിവരുമായി ചേർന്ന് നടത്തുന്ന കുട്ടികളുടെ സൗജന്യ ഹൃദയ ശസ്ത്രക്രിയ പദ്ധതി “ഗിഫ്റ്റ് ഓഫ് ലൈഫ്”ൻ്റെ പ്രഖ്യാപനം കോഴിക്കോട് ആസ്റ്റർ മിംസ് സിഒഒ ലുഖ്മാൻ പൊൻമാടത്ത് നിർവ്വഹിച്ചു.നിലവിൽ വിവിധ ജില്ലകളിലെ റോട്ടറി ക്ലബ്ബിൻ്റെയും മറ്റു സന്നദ്ധ സംഘങ്ങളുടെയും സഹായത്തോടെ ഇരുനൂറിൽ പരം കുട്ടികൾക്ക് ഹൃദയ ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിക്കാൻ കോഴിക്കോട് ആസ്റ്റർ മിംസിനു കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ബുദ്ധിമുട്ടുന്ന 18 വയസ്സിനു താഴെയുള്ള കുട്ടികളെ തിരികെ ജീവിതത്തിലേക്കെത്തിക്കുക എന്നതാണ് ഈ പദ്ധതി പ്രകാരം ലക്ഷ്യമിടുന്നതെന്ന് ഗിഫ്റ്റ് ഓഫ് ലൈഫ് പ്രൊജക്ട് ചെയർമാൻ സുനിൽ കണാരൻ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി കേരളത്തിലുടനീളം സ്ക്രീനിംഗ് ക്യാമ്പുകൾ സംഘടിപ്പിച്ച് ശസ്ത്രക്രിയ ആവശ്യമുള്ള കുട്ടികൾക്ക് കോഴിക്കോട് ആസ്റ്റർ മിംസിൽ വെച്ച് സൗജന്യമായി ചെയ്ത് കൊടുക്കക എന്നതാണ് പദ്ധതിയുടെ രീതി. ചടങ്ങിൽ റോട്ടറി ക്ലബ്ബ് പ്രസിഡൻ്റ് ഡോ.കെപി അനിൽ കുമാർ, റോട്ടറി ഇമ്മീഡിയറ്റ് പാസ്റ്റ് ഡിസ്റ്റ് ഗവർണർ ഡോ. സന്തോഷ് ശ്രീധർ, ആസ്റ്റർ മിംസ് പീഡിയാട്രിക് കാർഡിയോളജി വിഭാഗം ഡോക്ടർ രേണു പി കുറുപ്പ്, കാർഡിയാക് സർജന്മാരായ ഡോ.ഗിരീഷ് വാരിയർ,ഡോ.ശബരീനാഥ് മേനോൻ, റോട്ടറി കണ്ണൂർ സെൻട്രൽ ചാർട്ടർ പ്രസിഡണ്ട് അനന്തനാരായണൻ , മുൻവർഷത്തെ പ്രസിഡണ്ട് രാജേഷ് അലോറ , ഗിഫ്റ്റ് ഓഫ് ലൈഫ് പ്രൊജക്ട് സെക്രട്ടറി ആർ. വിനോദ് കുമാർ തുടങ്ങിയവർ സംബന്ധിച്ചു. പദ്ധതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്: 9961997779

Leave a Reply

Your email address will not be published. Required fields are marked *