ശബരിമല സ്വർണക്കൊള്ളയിലെ പ്രത്യേക അന്വേഷണ സംഘത്തിൻറെ അന്വേഷണം ഉന്നതരിലേക്ക് കൂടി വ്യാപിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് കണ്‍വീനർ അടൂർ പ്രകാശ്.
മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തതില്‍ കാലതാമസം ഉണ്ടായി. അതിന് കാരണം മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ ഇടപെടലാണ്.
ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തത്. അല്ലാതെ ഒരു ഫോട്ടോയുടെ പേരിലല്ല. കടകംപള്ളിയെ എത്രയോ നേരത്തേ ചോദ്യം ചെയ്യേണ്ടതായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കടകംപിള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യുന്നത് വൈകിപ്പിക്കുകയായിരുന്നുവെന്നു അടൂർ പ്രകാശ് പറഞ്ഞു.
എസ്.ഐ.ടിയുടെ അന്വേഷണത്തെ എതിർക്കുന്നില്ലെന്നും എന്നാല്‍ ബാഹ്യ ഇടപെടലില്ലാതെ അന്വേഷണം കൃത്യമായി നടക്കണമെന്നും യു.ഡി.എഫ് കണ്‍വീനർ അടൂർ പ്രകാശ് പറഞ്ഞു.
