തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ആറ്റുകാലമ്മയുടെയും അയ്യപ്പൻ്റെയും പേരില്‍ സത്യപ്രതിജ്ഞ; ചട്ടലംഘനത്തിന് പരാതി നല്‍കി സിപിഐഎം

കോർപ്പറേഷൻ സത്യപ്രതിജ്ഞയ്ക്കിടെ ദൈവങ്ങളുടെയും മറ്റും പേരില്‍ സത്യപ്രതിജ്ഞ ചെയ്ത കൗണ്‍സിലമാർക്കെതിരെ ചട്ടലംഘനത്തിന് പരാതി നല്‍കി സിപിഐഎം.

തെരഞ്ഞെടുപ്പ് കമ്മീഷനാണ് പരാതി നല്‍കിയത്. കോണ്‍ഗ്രസ്, ബിജെപി കൗണ്‍സിലർമാർക്കെതിരെ
സത്യപ്രതിജ്ഞാ ചട്ടലംഘനം ചൂണ്ടിക്കാട്ടിയാണ് പരാതി.

20 കൗണ്‍സിലർമാർക്കെതിരെയാണ് പരാതി. അയ്യപ്പൻ, കാവിലമ്മ, ആറ്റുകാലമ്മ, ഗുരുദേവൻ, ബലിദാനികള്‍ എന്നിവരുടെയല്ലാം പേരിലാണ് ഈ 20 പേരും സത്യപ്രതിജ്ഞ ചൊല്ലിയത്. ജില്ലയില്‍ പലയിടത്തും ഇത്തരത്തിലുള്ള സത്യപ്രതിജ്ഞകള്‍ തിരുത്തിയെങ്കിലും കോർപ്പറേഷനില്‍ അങ്ങനെയുണ്ടായിരുന്നല്ല.

നാടകീയ രംഗങ്ങളാണ് കോർപ്പറേഷനില്‍ സത്യപ്രതിജ്ഞ ദിവസം ഉണ്ടായത്. ദൈവങ്ങളുടെ പേരിലുള്ള സത്യപ്രതിജ്ഞയ്ക്ക് പുറമെ ശരണം വിളിയും ഗണഗീതവുമെല്ലാം ഉണ്ടായിരുന്നു. കുന്നുകുഴി വാർഡ് കൗണ്‍സിലറും യുഡിഎഫ് നേതാവുമായ മേരി പുഷ്പം സത്യപ്രതിജ്ഞയ്ക്ക് ശേഷം മുഷ്ടി ചുരുട്ടി ‘സ്വാമിയേ ശരണമയ്യപ്പ’ വിളിച്ചിരുന്നു. സ്വർണക്കൊള്ളയിലുള്ള പ്രതിഷേധമാണ് താൻ ഉയർത്തിയതെന്നും പാർട്ടിയോട് ശരണം വിളിക്കുമെന്ന കാര്യം പറഞ്ഞിരുന്നുവെന്നുമായിരുന്നു മേരി പുഷ്പത്തിന്റെ വിശദീകരണം.

കോർപ്പറേഷൻ കൗണ്‍സിലർമാരുടെ സത്യപ്രതിജ്ഞ അവസാന സമയത്തേക്ക് കടക്കുമ്ബോള്‍ ബിജെപി പ്രവർത്തകർ ഗണഗീതം പാടുകയും ചെയ്തു. കൗണ്‍സില്‍ ഹാളിന് സമീപത്തുനിന്നാണ് ബിജെപി പ്രവർത്തകർ ഗണഗീതം പാടിയത്.

തിരുവനന്തപുരം കോർപ്പറേഷനില്‍ ആറ്റുകാലമ്മയുടെയും അയ്യപ്പൻ്റെയും പേരില്‍ സത്യപ്രതിജ്ഞ; ചട്ടലംഘനത്തിന് പരാതി നല്‍കി സിപിഐഎം

തിരുവനന്തപുരം: കോർപ്പറേഷൻ സത്യപ്രതിജ്ഞയ്ക്കിടെ ദൈവങ്ങളുടെയും മറ്റും പേരില്‍ സത്യപ്രതിജ്ഞ ചെയ്ത കൗണ്‍സിലമാർക്കെതിരെ ചട്ടലംഘനത്തിന് പരാതി നല്‍കി സിപിഐഎം. തെരഞ്ഞെടുപ്പ് കമ്മീഷനാണ് പരാതി നല്‍കിയത്. കോണ്‍ഗ്രസ്, ബിജെപി കൗണ്‍സിലർമാർക്കെതിരെ
സത്യപ്രതിജ്ഞാ ചട്ടലംഘനം ചൂണ്ടിക്കാട്ടിയാണ് പരാതി.

Leave a Reply

Your email address will not be published. Required fields are marked *