എല്‍ഡിഎഫിന് തിരിച്ചടി; യുഡിഎഫിന് മുന്നേറ്റം; ഞെട്ടിച്ച്‌ ബിജെപി

2026ല്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ പോരാട്ടമായ തദ്ദേശ തിരഞ്ഞെടുപ്പില്‍ ആരുനേടുമെന്ന ആകാംക്ഷയില്‍ കേരളം.വോട്ടെണ്ണല്‍ രാവിലെ 8 മണിയോടെ തുടങ്ങി. ‌തപാല്‍ വോട്ടുകളാണ് ആദ്യമെണ്ണിയത്. ആദ്യഫലം രാവിലെ 8.30നും പൂർണഫലം ഉച്ചയോടെയും ലഭ്യമാകും. സംസ്ഥാനത്തെ 14 ജില്ലകളിലെ 244 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണുന്നത്. ജില്ലാ പഞ്ചായത്തിലേക്കുള്ള തപാല്‍ ബാലറ്റുകള്‍ കളക്ടറേറ്റുകളില്‍ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ എണ്ണും.
തദ്ദേശ തിരഞ്ഞെടുപ്പില്‍ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ വോട്ടെണ്ണല്‍ ഒരേസമയം ഒരു മേശയില്‍ നടക്കും. ഒരേ ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രത്തിന്റെ കണ്‍ട്രോള്‍ യൂണിറ്റിലാണ് 3 ഫലങ്ങളും. ഗ്രാമപ്പഞ്ചായത്തിലെ ഒരു വാർഡില്‍ ഉള്‍പ്പെടുന്ന മുഴുവൻ ബൂത്തുകളുടെയും വോട്ടെണ്ണല്‍ ഒരു മേശയില്‍ കൗണ്ടിങ് സൂപ്പർവൈസറുടെ മേല്‍നോട്ടത്തില്‍ നടക്കും. ഒന്നാം വാർഡ് മുതല്‍ എന്ന ക്രമത്തില്‍ യൂണിറ്റുകള്‍ മേശയില്‍ എത്തിക്കും. രണ്ടു ഘട്ടങ്ങളിലായി നടത്തിയ തിരഞ്ഞെടുപ്പില്‍ ആകെ 73.69 ശതമാനം പേരാണ് വോട്ട് ചെയ്തത്. 2.10 കോടിയലധികം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 

Leave a Reply

Your email address will not be published. Required fields are marked *