‘ഇ.ഡി നോട്ടീസ് അയച്ചത് വെറുതെ ഒന്ന് പേടിപ്പിക്കാൻ’ ; മസാല ബോണ്ടില്‍ മുഖ്യമന്ത്രിയെ ഒന്നും ചെയ്യില്ലെന്ന് വി.ഡി. സതീശൻ

 മസാല ബോണ്ടില്‍ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടീസ് അയച്ചത് തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് മുഖ്യമന്ത്രിയെയും സി.പി.എമ്മിനെയും വെറുതെ ഒന്ന് പേടിപ്പിക്കാനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.

സതീശൻ. ഇ.ഡി. ഒന്നും ചെയ്യാൻ പോകുന്നില്ലെന്നും സതീശൻ പറഞ്ഞു.

ഇന്ത്യയിലെ രാഷ്ട്രീയ എതിരാളികളെ വേട്ടയാടുമ്ബോള്‍ ഇവിടെ ഇടക്കൊരു നോട്ടീസ് അയച്ച്‌ ഭയപ്പെടുത്തുകയാണ്. മുമ്ബും സമാനരീതിയില്‍ നോട്ടീസ് അയച്ചിട്ട് ഒന്നും സംഭവിച്ചില്ല. മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് അയച്ച നോട്ടീസിനെ കുറിച്ചും യാതൊരു വിവരവുമില്ല. തെരഞ്ഞെടുപ്പ് അടുക്കുമ്ബോള്‍ അയക്കുന്ന നോട്ടീസില്‍ സി.പി.എം ഭയപ്പെടാറുണ്ട്.

തൃശ്ശൂർ ലോക്സഭ തെരഞ്ഞെടുപ്പില്‍ കരുവന്നൂർ ബാങ്കിൻറെ കാര്യങ്ങള്‍ പറഞ്ഞ്, സി.പി.എമ്മിനെ വിധേയരാക്കി ബി.ജെ.പിക്ക് ജയിക്കാനുള്ള സാഹചര്യമുണ്ടാക്കി. കേരളത്തില്‍ ബി.ജെ.പിയെ സഹായിക്കാൻ വേണ്ടി സി.പി.എം നേതൃത്വത്തെ പോടിപ്പിക്കുക മാത്രമാണിത്. അതാത് കാലത്ത് കേന്ദ്ര ഏജൻസികള്‍ അന്വേഷിച്ച എല്ലാ കേസുകളും സെറ്റില്‍ ചെയ്തിട്ടുണ്ട്.

മസാല ബോണ്ടില്‍ അഴിമതിയും നടപടിക്രമങ്ങളിലെ പാളിച്ചയും ഭരണഘടനാപരമായ ലംഘനങ്ങളും ഉണ്ട്. പ്രതിപക്ഷം ആരോപണം ഉന്നയിച്ചിട്ട് ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.Dailyhunt

Leave a Reply

Your email address will not be published. Required fields are marked *