സിപിഐ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന പത്തനംതിട്ട മുന്‍ ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.
പത്തനംതിട്ട പളളിക്കല്‍ ഡിവിഷനില്‍ നിന്നാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ശ്രീനാദേവി ജനവിധി തേടുക. ഇന്നലെ രാവിലെയാണ് ശ്രീനാദേവി കുഞ്ഞമ്മ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. നേരത്തെ പളളിക്കല്‍ ഡിവിഷനിലെ സിപിഐ പ്രതിനിധിയായിരുന്നു.
അംഗത്വം സ്വീകരിച്ചത്. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫും കേരളത്തിന്റെ ചുമതലയുളള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയുമുള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത പരിപാടിയിലാണ് അവര്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.
