പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ തെരുവുനായുടെ ആക്രമണത്തില്‍ പത്തുമാനുകള്‍ ചത്തു.പ്രത്യേകം തയ്യാറാക്കിയ ആവാസവ്യവസ്ഥയിലാണ് മാനുകള്‍ക്ക് നേരെ തെരുവു നായ്ക്കളുടെ ആക്രമണം ഉണ്ടായത്
അതെ സമയം പുത്തൂരിലെ തൃശൂർ സുവോളജിക്കല്‍ പാർക്കിലേക്ക് സന്ദർശകരുടെ പ്രവേശനത്തിന് മുൻകൂട്ടി രജിസ്ട്രേഷൻ ആരംഭിച്ചിരുന്നു. സ്കൂള്‍, കോളേജ് വിദ്യാർഥികള്‍ക്ക് മാത്രമായിരുന്നു പ്രവേശനം. എന്നാല്‍ പൊതുജനങ്ങള്‍ക്കുള്ള പ്രവേശന തീയതി പിന്നീട് അറിയിക്കും.336 ഏക്കറില്‍ 80 ഇനങ്ങളിലായി 534 ജീവികളെ പാർപ്പിക്കാനാവുന്ന സൗകര്യത്തോടെയാണ് പാർക്ക് ഒരുക്കിയത്.
