തലസ്ഥാന നഗരിയുടെ യാത്രാസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്ന തിരുവനന്തപുരം ലൈറ്റ് മെട്രോ പദ്ധതിയുടെ ആദ്യ ഘട്ട അലൈൻമെന്റിന് സംസ്ഥാന സർക്കാർ അംഗീകാരം നല്കി.
പാതയുടെ ദൈർഘ്യം ആദ്യ ഘട്ടത്തില്‍ 31 കിലോമീറ്റർ. 27 സ്റ്റേഷനുകള്‍ ഉണ്ടാകും. പാപ്പനംകോട് നിന്ന് തുടങ്ങി ഈഞ്ചയ്ക്കലില്‍ അവസാനിക്കും. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെഎംആർഎല്‍) മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.
പാപ്പനംകോട് നിന്ന് കിള്ളിപ്പാലം, പാളയം, ശ്രീകാര്യം, കഴക്കൂട്ടം, ടെക്നോപാർക്ക്, കൊച്ചുവേളി, വിമാനത്താവളം വഴി ഈഞ്ചയ്ക്കലില്‍ അവസാനിക്കുന്ന രീതിയിലാണ് അലൈൻമെന്റ് നിശ്ചയിച്ചിട്ടുള്ളത്. പ്ലാമൂട്, പട്ടം, മുറിഞ്ഞപ്പാലം, മെഡിക്കല്‍ കോളേജ്, ഉള്ളൂർ, പോങ്ങുംമൂട്, ശ്രീകാര്യം, പാങ്ങപ്പാറ, ഗുരുമന്ദിരം, കാര്യവട്ടം, ടെക്നോപാർക്ക് ഫേസ് വണ്‍, ഫേസ് ത്രീ, കുളത്തൂർ, ടെക്നോ പാർക്ക് ഫേസ് ടു, ആക്കുളം ലേക്ക്, കൊച്ചുവേളി, വെണ്‍പാലവട്ടം, ചാക്ക, വിമാനത്താവളം, ഈഞ്ചയ്ക്കല്‍ എന്നിവ പ്രധാന സ്റ്റോപ്പുകളാണ്.
