കരൂർ ദുരന്തത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി. ന്യായവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്ന് സിബിഐ നിർദേശിച്ചു.
സുപ്രീംകോടതി മുൻ ജഡ്ജി അജയ് റസ്തോഗിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തുന്നത്. ഇതിനായി മൂന്നംഗസമിതിയെ നിയോഗിച്ചിട്ടുണ്ട്.
വ്യാജ കുറ്റങ്ങള്‍ ചുമത്തി തങ്ങളെ കുടുക്കാൻ ഡിഎംകെ സർക്കാർ പദ്ധതിയിട്ടതായി ടിവികെ നേതാക്കള്‍ ആരോപിച്ചു. വിജയ് വൈകി എത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും പാർട്ടിയെ തളർത്താനാണ് ഡിഎംകെ ശ്രമിക്കുന്നതെന്നും ടിവികെ വ്യക്തമാക്കി.
സിബിഐ അന്വേഷണം നിഷേധിച്ച മദ്രാസ് ഹൈക്കോടതിയെയും സുപ്രീം കോടതി വിമർശിച്ചു. രാജ്യത്തെ നടുക്കിയ സംഭവമായിട്ടും എന്തുകൊണ്ട് അന്വേഷണം സിബിഐയ്ക്ക് വിട്ടില്ലെന്ന് സുപ്രീംകോടതി ചോദിച്ചു.
അതേസമയം, കഴിഞ്ഞ ദിവസം ടിവികെ അദ്ധ്യക്ഷൻ വിജയിയുടെ വീടിന് നേരെ ബോംബ് ഭീഷണി വന്നിരുന്നു. തുടർന്ന് പരിശോധന നടത്തിയെങ്കിലും ഭീഷണിസന്ദേശം വ്യാജമാണെന്ന് വ്യക്തമാവുകയായിരുന്നു.