എൻഎച്ച് 66ന്റെ കാസർഗോഡ് ജില്ല മുതല്‍ തിരുവനന്തപുരം വരെയുള്ള 444 കിലോമീറ്റർ പ്രവൃത്തി പൂർത്തീകരിച്ചു കഴിഞ്ഞ സന്തോഷ വിവരം പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച വിവരം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പങ്കുവെച്ചത്.
ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം
ഇന്ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ പതിവ് പോലെ ദേശീയപാതയുമായി ബന്ധപ്പെട്ട വിശദമായ യോഗം ചേർന്നു.
എൻഎച്ച് 66 ൻറെ കാസർഗോഡ് ജില്ല മുതല്‍ തിരുവനന്തപുരം വരെ 444 കിലോമീറ്റർ പ്രവൃത്തി പൂർത്തീകരിച്ചു കഴിഞ്ഞ സന്തോഷ വിവരം അറിയിക്കുന്നു.എൻഎച്ച് 66 മായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ചർച്ച ചെയ്തു തീരുമാനങ്ങള്‍ എടുത്തു.