യുവതികളുടെ ആരോപണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെ ഉമാ തോമസ് എംഎല്‍എക്കെതിരെ സൈബര്‍ ആക്രമണം.
വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഫേസ്ബുക്കിലുമാണ് ഉമാ തോമസിനെ തെറിവിളിച്ചും അപകീര്‍ത്തിപ്പെടുത്തിയും പ്രതികരണങ്ങളെത്തിയത്. ഉമാ തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ക്ക് താഴെ നിരവധി കമന്റുകളാണ് ഇതിനോടകം വന്നത്.
‘ഭര്‍ത്താവ് പി ടി തോമസിന്റെ മരണത്തെ തുടര്‍ന്ന് എംഎല്‍എ ആയ ആളാണ് താങ്കള്‍, രാഷ്ട്രീയത്തില്‍ താങ്കള്‍ക്ക് വിവരമില്ലെ’ന്നുമുള്ള പ്രതികരണങ്ങളാണ് ഉമാ തോമസിനെതിരെ ചില ഫേസ്ബുക്ക് ഹാന്‍ഡിലുകള്‍ നിന്ന് പങ്കുവെച്ചത്. ‘രാഹുലിനെ പുറത്താക്കാന്‍ പറഞ്ഞാല്‍ ഉടനെ പുറത്താക്കാന്‍ പാര്‍ട്ടി നിങ്ങളുടെ തറവാട്ടു സ്വത്തല്ല. സ്വന്തം പേരിനായാണ് രാഹുലിനെതിരെ ഉമാ തോമസ് സംസാരിക്കുന്നതെന്നും അതാണ് പാര്‍ട്ടിയുടെ ശാപമെന്നു’മാണ് മറ്റൊരു പ്രതികരണം. രാഹുലിനെതിരെ പറഞ്ഞാല്‍ എംഎല്‍എയാണെന്ന് നോക്കില്ലെന്നാണ് വേറൊരു കമന്റ്. നന്ദി കാണിച്ചില്ലെങ്കിലും ‘പിന്നില്‍ നിന്ന് കുത്തരുത്, അടങ്ങി ഒതുങ്ങി വീട്ടില്‍ ഇരുന്നോണം’ എന്നടക്കമുള്ള കമന്റുകളും ഉയരുന്നുണ്ട്.