വടി അപകടകരമായ ആയുധമല്ല, അതിനാല്‍ പരിക്കേല്‍പ്പിച്ചു എന്ന പരാതി നിലനില്‍ക്കില്ല ; പത്താം ക്ലാസുകാരൻറെ പരാതിയില്‍ അധ്യാപികമാര്‍ക്കെതിരായ കേസ് റദ്ദാക്കി ഹൈകോടതി

അധ്യാപികമാർക്കെതിരെ പത്താം ക്ലാസുകാരൻ നല്‍കിയ പരാതിയില്‍ രജിസ്റ്റർ ചെയ്ത കേസ് ഹൈകോടതി റദ്ദാക്കി. കെമിസ്ട്രി നോട്ട് എഴുതാത്തതിന് വടികൊണ്ട് അടിച്ചതും നോട്ടെഴുതാത്ത വിവരം വീട്ടിലെത്തി അമ്മയോട് പറഞ്ഞതും ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയില്‍ കോഴിക്കോട് ബേപ്പൂർ ജി.എച്ച്‌.എസ്.എസിലെ രണ്ട് അധ്യാപികമാർക്കെതിരായ കേസുകളാണ് റാക്കിയത്.

കോഴിക്കോട് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസിന്റെ തുടർ നടപടികള്‍ ജസ്റ്റിസ് സി. പ്രതീപ്കുമാർ റദ്ദാക്കി. 2018 ലാണ് കേസിന് ഇടയാക്കിയ സംഭവം. വിദ്യാർഥി നല്‍കിയ പരാതിയില്‍ പരിക്കേല്‍പ്പിച്ചതടക്കമുള്ള വകുപ്പുകള്‍ പ്രകാരം ബേപ്പൂർ പൊലീസാണ് കേസെടുത്തത്. വിദ്യാർഥിയുടെ മൊഴിയില്‍ അധ്യാപിക അടിച്ചതല്ല, ക്ലാസ് ടീച്ചർ വീട്ടിലെത്തി അമ്മയോട് പരാതി പറഞ്ഞതാണ് ഏറെ വേദനിപ്പിച്ചതെന്നാണ് പറയുന്നതെന്ന് കോടതി വിലയിരുത്തി.

വടി അപകടകരമായ ആയുധമല്ലെന്നും അതിനാല്‍ പരിക്കേല്‍പ്പിച്ചു എന്ന പരാതി നിലനില്‍ക്കില്ലെന്നും കോടതി വിലയിരുത്തി. വീട്ടിലെത്തി അമ്മയോട് ക്ലാസ് ടീച്ചർ പരാതി പറഞ്ഞതിനെ കുട്ടിയുടെ ഭാവിയെ കരുതി നല്‍കിയ ഉപദേശമായേ കണക്കാക്കാനാകൂ എന്നും കോടതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *