കനത്ത മഴയില്‍ ഉത്തരേന്ത്യ; ഗംഗ ഉള്‍പ്പെടെയുള്ള നദികള്‍ ഒഴുകുന്നത് അപകടനിലയ്ക്ക് മുകളില്‍

കനത്ത മഴയില്‍ ഉത്തരേന്ത്യ; ഗംഗ ഉള്‍പ്പെടെയുള്ള നദികള്‍ ഒഴുകുന്നത് അപകടനിലയ്ക്ക് മുകളില്‍

കനത്ത മഴയെ തുടര്‍ന്ന് ബിഹാറില്‍ വെള്ളപ്പൊക്കം.

ബിഹാറിലെ ഏഴുജില്ലകള്‍ വെള്ളപ്പൊക്കത്തിന്റെ പിടിയിലാണ്. 10 ലക്ഷം പേര്‍ ദുരിതത്തിലാണ്. ഗംഗ ഉള്‍പ്പെടെ ബിഹാറിലെ 10 നദികള്‍ അപകടനിലയ്ക്ക് മുകളിലൂടെ ഒഴുകുന്നുവെന്നാണ് റിപോര്‍ട്ടുകള്‍. ഇതുവരെ 11 പേര്‍ അപകടത്തില്‍ മരിച്ചു.

ഉത്തര്‍പ്രദേശിലും തുടര്‍ച്ചയായ മഴ കാരണം നദികളും അരുവികളും കരകവിഞ്ഞൊഴുകുകയാണ്. മൊറാദാബാദില്‍ രാംഗംഗ നദി കരകവിഞ്ഞൊഴുകുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ യുപിയിലെ 54 ജില്ലകളിലായി 5.9 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്.

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി മധ്യപ്രദേശില്‍ മഴയ്ക്ക് നേരിയ ശമനമുണ്ട്. എന്നാല്‍ ആഗസ്റ്റ് 13 മുതല്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം സജീവമാകുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. ഇത് വീണ്ടും കനത്ത മഴയ്ക്ക് കാരണമാകുമെന്നാണ് വിലയിരുത്തല്‍.

ഹിമാചല്‍ പ്രദേശില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് എന്‍എച്ച്‌305 ലെ ഓട്ട്-സൈഞ്ച് റോഡ് അടച്ചിട്ടു. സംസ്ഥാനത്തെ 360 ലധികം റോഡുകളില്‍ ഗതാഗതം തടസ്സപ്പെട്ടു. ഈ ഇതുവരെ 116 പേര്‍ അപകടങ്ങളില്‍ മരിച്ചു. 37 പേരെ ഇപ്പോഴും കണ്ടെത്തിയിട്ടില്ല.നിലവില്‍ വലിയ ദുരന്തം സംഭവിച്ച ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലുള്ള ധരാലിയിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ഇതുവരെ ആയിരം പേരെ രക്ഷപ്പെടുത്തിയെന്നാണ് റിപോര്‍ട്ടുകള്‍.

Leave a Reply

Your email address will not be published. Required fields are marked *