കതൃക്കടവ് മില്ലേനിയൻസ് പബ്ബില്‍ യുവതിയോട് അപമര്യാദയായി പെരുമാറിയ കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.
ഇടുക്കി തൊടുപുഴ ഇടവെട്ടി രാമൻകുളത്ത് വീട്ടില്‍ ബഷീറാണ് (39) അറസ്റ്റിലായത്.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം. അപമര്യാദയായി പെരുമാറിയ ഇയാളെ യുവതി വൈൻ ഗ്ലാസ് ഉപയോഗിച്ച് അടിച്ച് സാരമായി പരിക്കേല്‍പിച്ചിരുന്നു. വൈൻ ഗ്ലാസ് ഉപയോഗിച്ച് അടിയില്‍ യുവാവിൻറെ ഇടത് ചെവിക്ക് പിന്നിലാണ് ആഴത്തില്‍ മുറിവേറ്റത്.
യുവതിയുടെയും യുവാവിന്റെയും പരാതിയില്‍ എറണാകുളം നോർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. എറണാകുളത്ത് ജോലി ചെയ്യുന്ന ഉദയംപേരുർ സ്വദേശിയായ യുവതിയെയും കേസില്‍ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.