നിലമ്ബൂര്‍ ഉപതിരഞ്ഞെടുപ്പ് തോല്‍വി പരിശോധിക്കാന്‍ സി.പി.ഐ.എം

നിലമ്ബൂര്‍ ഉപതിരഞ്ഞെടുപ്പ് തോല്‍വി പരിശോധിക്കാന്‍ സി.പി.ഐ.എം. നാളെ മുതല്‍ മൂന്നുദിവസം നടക്കുന്ന പാര്‍ട്ടി നേതൃയോഗങ്ങള്‍ ഫലം അവലോകനം ചെയ്യും.

നാളെ സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റും തുടര്‍ന്നുളള ദിവസങ്ങളില്‍ സംസ്ഥാന സമിതിയുമാണ് ചേരുക. തന്ത്രങ്ങള്‍ പിഴച്ചത് എവിടെയെന്നും ഭരണവിരുദ്ധ വികാരത്തിന്റെ ആഴം എത്രയാണെന്നുമുള്ള വിലയിരുത്തല്‍ സിപിഐഎം നേതൃയോഗത്തില്‍ ഉണ്ടാകും. 1600ല്‍ പരം വോട്ടുകള്‍ക്ക് നിലമ്ബൂരില്‍ ജയിക്കും എന്നായിരുന്ന മണ്ഡലം കമ്മിറ്റി നേതൃത്വത്തിന് നല്‍കിയ കണക്ക്.

അതേസമയം നിലമ്ബൂരില്‍ വിധി നിര്‍ണയിച്ചത് ഭരണവിരുദ്ധ വികാരവും പി വി അന്‍വര്‍ പിടിച്ച വോട്ടുകളുമാണ്. വിഷയത്തില്‍ ചര്‍ച്ച നടത്തും.

Leave a Reply

Your email address will not be published. Required fields are marked *