അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന ഡൊണാള്‍ഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി ഡോ എസ് ജയശങ്കര്‍ പങ്കെടുക്കും.
2025 ജനുവരി 20 നാണ് ചടങ്ങ് നടക്കുക.
ട്രംപ്-വാന്‍സ് ഉദ്ഘാടന സമിതിയാണ് ജയശങ്കറിന് ക്ഷണം നല്‍കിയത്. വരാനിരിക്കുന്ന യുഎസ് ഭരണകൂടത്തിന്റെ കാലാവധി ആരംഭിക്കുമ്ബോള്‍ ഈ സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതല്‍ ഉറപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു
ചടങ്ങില്‍ പങ്കെടുക്കുന്നതിനു പുറമെ പുതിയ യുഎസ് ഭരണകൂടത്തിന്റെ പ്രതിനിധികളുമായി വിദേശകാര്യ മന്ത്രി ചര്‍ച്ച നടത്തും.
കൂടാതെ, ഈ അവസരത്തില്‍ വാഷിംഗ്ടണ്‍ ഡിസിയില്‍ സന്നിഹിതരാകുന്ന മറ്റ് അന്താരാഷ്ട്ര പ്രമുഖരുമായി വിദേശകാര്യ മന്ത്രി ചര്‍ച്ച നടത്തും.