കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നഴ്‌സിങ് വിദ്യാര്‍ഥിനി ലക്ഷ്മി രാധാകൃഷ്ണന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുമെന്ന് കുടുംബം.
.നഴ്സിങ് കോളജ് ക്യാംപസിന് സമീപത്തെ കെ.എം.കുട്ടികൃഷ്ണന്‍ റോഡിലെ സ്വകാര്യ ഹോസ്റ്റലിലെ മുറിയില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ലക്ഷ്മിയെ മരിച്ചനിലയില്‍ കണ്ടെത്തിയത് ഫാനില്‍ ഷാള്‍ ഉപയോഗിച്ച് തൂങ്ങിയനിലയിലായിരുന്നു.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.
തന്റെ മരണത്തില്‍ ആരും ഉത്തരവാദികളല്ലെന്ന് എഴുതിയ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിയതായി മെഡിക്കല്‍ കോളജ് പൊലീസ് അറിയിച്ച
മുറിയില്‍ ഒപ്പം താമസിച്ചിരുന്ന സഹപാഠികള്‍ സംഭവസമയം ക്ലാസില്‍ പോയതായിരുന്നു. അസുഖത്തെ തുടര്‍ന്ന് ലക്ഷ്മി അവധിയെടുത്തതായിരുന്നെന്നാണ് വിവരം.