പാലക്കാട്ടെ ഇരട്ട വോട്ടില്‍ നടപടി ആവശ്യപ്പെട്ടാണ് ഇടത് മുന്നണി ഇന്ന് കളക്‌ട്രേറ്റിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചു.
രാവിലെ 10 മണിക്കാണ് മാര്‍ച്ച്.
2700 ഓളം ഇരട്ട വോട്ടുകള്‍ പാലക്കാട് ഉണ്ടെന്നും ഇവ നീക്കം ചെയ്യണമെന്നുമാണ് ആവശ്യം. ബിജെപി ജില്ലാ പ്രസിഡണ്ട് ഹരിദാസന്‍ അടക്കമുള്ളവരുടെ വോട്ട് ചൂണ്ടിക്കാട്ടിയാണ് ബഹുജന പ്രക്ഷോഭം.
കുറ്റക്കാര്‍ക്കെതിരെ നടപടിയും ഇടതുമുന്നണി ആവശ്യപ്പെടുന്നു. എന്നാല്‍ ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥി സരിന്‍ വ്യാജരേഖ ഹാജരാക്കിയാണ് വോട്ട് ചേര്‍ത്തതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. 2017 ല്‍ പാലക്കാട് മണ്ഡലത്തില്‍ വാങ്ങിയ സ്വന്തം വീടെന്ന് വ്യക്തമാക്കിയാണ് സരിന്റെ മറുപടി.