വീണയുടെ യാത്ര, താമസ ചെലവുകളും സിഎംആര്‍എല്‍ വഹിച്ചതായി വിവരം ; അന്വേഷണ സംഘം വിവരങ്ങള്‍ തേടി

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് സിഎംആര്‍എല്ലുമായി മാസപ്പടിക്ക് പുറമെയും ഇടപാടുകളെന്ന് വിവരം. വീണയുടെ യാത്ര, താമസ ചെലവുകള്‍ അടക്കം സിഎംആര്‍എല്‍ വഹിച്ചെന്നാണ് വിവരം.

ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വീണാ വിജയനില്‍ നിന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ വിവരം തേടി.

വീണയുടെ മൊഴി എടുക്കലിന്റെ കൂടുതല്‍ വിവരങ്ങളാണ് പുറത്ത് വന്നത്. സിഎംആര്‍എല്ലിന് പുറമെ മറ്റ് പണമിടപാടുകളിലും ഉദ്യോഗസ്ഥര്‍ സംശയം പ്രകടിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് സിഎംആര്‍എല്ലുമായുളള മറ്റ് ഇടപാടുകളിലെ വിവരങ്ങളും നേടിയത്. വീണാ വിജയന്റെ കമ്ബനിയായ എക്‌സലോജിക്കുമായി ബന്ധപ്പെട്ട എസ് എഫ് ഐഒ വിവരശേഖരണം പൂര്‍ത്തിയായി.

Leave a Reply

Your email address will not be published. Required fields are marked *