തദ്ദേശ സ്ഥാപനങ്ങളിലെ സേവനങ്ങള്‍ ബോധപൂർവം വൈകിപ്പിക്കുന്നതും അഴിമതി സംബന്ധിച്ചും ജനങ്ങള്‍ക്ക് പരാതി നല്കാൻ 15 ദിവസത്തിനുള്ളില്‍ വാട്സ് ആപ്പ് നമ്ബർ സജ്ജമാകുമെന്ന് മന്ത്രി എം ബി രാജേഷ്.
ഈ നമ്ബർ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പ്രദർശിപ്പിക്കണം. ഓരോ സീറ്റിലും ഫയല്‍ പരമാവധി കൈവശം വയ്ക്കാവുന്നത് എത്ര ദിവസമാണ് തുടങ്ങിയവ ഉള്‍പ്പെടെയുള്ള സേവനങ്ങളും പൗരന്മാരുടെ അവകാശവും സംബന്ധിച്ച ബോർഡുകളും എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വയ്ക്കും.
അഴിമതിക്കാർക്കെതിരായ നടപടികളുടെ ഭാഗമായാണ് തിരുവനന്തപുരം നഗരസഭയില്‍ എൻജിനീയറിങ് വിഭാഗത്തില്‍ സൂപ്രണ്ടായിരുന്ന ഉദ്യോഗസ്ഥനെകഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തത്. കെട്ടിടത്തിന്റെ ഒക്യുപ്പെൻസി സർട്ടിഫിക്കറ്റ് നല്കാൻ വേണ്ടി രണ്ട് ലക്ഷം രൂപ വീട്ടില്‍ച്ചെന്ന് കൈക്കൂലി വാങ്ങിയെന്നാണ് ആക്ഷേപം. അത് പരിശോധിച്ച് പരാതിയില്‍ സത്യമാണെന്ന് കണ്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്.