എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരായ ആരോപണങ്ങള്‍ ; അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി ഇന്നു സര്‍ക്കാരിന് കൈമാറിയേക്കും

എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരായ ആരോപണങ്ങള്‍ അന്വേഷിച്ച ഡിജിപി ഇന്ന് റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറിയേക്കും.

ആര്‍എസ്‌എസ് നേതാക്കളുമായി എഡിജിപി നടത്തിയ ചര്‍ച്ചയിലെ ന്യായീകരണങ്ങള്‍ തള്ളുന്നതാണ് ഡിജിപിയുടെ റിപ്പോര്‍ട്ടെന്നാണ് സൂചന. സ്വകാര്യ സന്ദര്‍ശനമെന്നായിരുന്നു എഡിജിപി യുടെ മൊഴി.

റിപ്പോര്‍ട്ട് ഇന്നലെ കൈമാറാനായി ഡിജിപി തയ്യാറെടുപ്പുകള്‍ നടത്തിയെങ്കിലും പൂര്‍ത്തിയായില്ല.പ്രത്യേക സംഘതിലെ ഉദ്യോഗസ്ഥര്‍ നല്‍കിയ റിപ്പോര്‍ട്ടുകള്‍ ഏകോപിച്ച്‌ ഡിജിപി നിര്‍ദ്ദേശങ്ങള്‍ കൂടി എഴുതി ചേര്‍ത്താണ് സര്‍ക്കാരിന് നല്‍കുന്നത്. എഡിജിപി മലപ്പുറം, കോഴിക്കോട് ജില്ലകളിലെ കേസുകള്‍ അട്ടിമറിച്ചുവെന്ന് അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ പലതും കഴമ്ബില്ലെന്നാണ് അന്വേഷണം സംഘം കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക് മുമ്ബ് സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറാനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *